യൂത്ത് കോണ്‍ഗ്രസ്-ഡി.വൈ.എഫ്.െഎ സംഘര്‍ഷം; ആറ് യൂത്ത് കോണ്‍ഗ്രസ് അറസ്റ്റില്‍
text_fieldsചാവക്കാട്: തിരുവത്ര പുത്തൻ കടപ്പുറത്ത് തിരുവോണത്തലേന്ന് ഫോട്ടോഷൂട്ടിനെ ചൊല്ലി യൂത്ത് കോണ്‍ഗ്രസ്-ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് ആറ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു.
തിരുവത്ര സ്വദേശികളായ പണിക്കവീട്ടില്‍ ഷാറൂണ്‍ (24), കരിമ്പി മുഹമ്മദ് ഷാഫി (25), വലിയപുരക്കല്‍ നൗഷാദ് (30), പുത്തന്‍പുരയില്‍ സാദിഖ് (26), കരിമ്പി മുജീബ് (32), ചേരാളിപീടികയില് സിറാജ് (30) എന്നിവരെയാണ് ചാവക്കാട് എസ്.എച്ച്.ഒ കെ.എസ്. സെല്‍വരാജ്, എസ്.ഐ എ.എം. യാസിര്‍ എന്നിവരുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ നാല് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരുടെ പേരിലും പൊലീസ് കേസെടുത്തിട്ടുണ്ട്. അറസ്റ്റിലായ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കോടതി റിമാൻഡ് ചെയ്തു.
എ.എസ്.ഐ സജിത്ത്, സീനിയര്‍ സി.പി.ഒ ഗീത, സി.പി.ഒമാരായ നസല്‍, ബിനില്‍ബാബു, അനസ്, ജയകിഷന്‍ എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്ത സംഘത്തിലുണ്ടായിരുന്നത്.

