പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ
text_fieldsചാവക്കാട്: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. എടക്കഴിയൂർ കാജാ സെന്ററിൽ തിരുത്തിക്കാട് പിലാക്കൽ വീട്ടിൽ ഷഹീനെയാണ് (21) ചാവക്കാട് എസ്.എച്ച്.ഒ കെ.എസ്. സെൽവരാജിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ സമൂഹ മാധ്യമത്തിലൂടെയാണ് പ്രതി പരിചയപ്പെട്ടത്. തുടർന്ന് നിരന്തരം ഫോണിലൂടെ വിളിച്ചു ശല്യപ്പെടുത്തുകയും പെൺകുട്ടിയുടെ ഫോട്ടോ കൈക്കലാക്കുകയും ചെയ്തു.
പിന്നീട് ഫോട്ടോ മോർഫ് ചെയ്ത് സമൂഹ മാധ്യമത്തിൽ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയ പ്രതി വീട്ടിൽ അതിക്രമിച്ചു കയറി പെൺകുട്ടിയെ പീഡിപ്പിക്കുകയും ഒരു പവൻ സ്വർണമാല കൈക്കലാക്കുകയും ചെയ്തെന്നാണ് കേസ്. എസ്.ഐമാരായ എസ്. സിനോജ്, കെ. സുനു, വനിത പൊലീസ് ഓഫിസർ ഷൗജിത്ത്, സി.പി.ഒമാരായ എസ്. ശരത്ത്, കെ. ആശിഷ്, പ്രദീപ്, ഷാരോൺ, ബിനിൽ, ബൈജു എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.

