ചാവക്കാട്: നിർധനരായ പത്ത് കുടുംബങ്ങൾക്ക് വീട് വെക്കാൻ മാതാപിതാക്കളുടെ പേരിൽ സ്ഥലം ദാനം നൽകി. തങ്ങൾപ്പടി ചോലയിൽ ഉസ്മാനാണ് വടക്കേക്കാട് എസ്.എച്ച്.ഒ എം. സുരേന്ദ്രെൻറ സാന്നിധ്യത്തിൽ ജീവകാരുണ്യ പ്രവർത്തകൻ നാസർ മാനുവിന് സ്ഥലത്തിെൻറ രേഖ കൈമാറിയത്.
ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് മന്ദലാംകുന്ന് മുഹമ്മദുണ്ണി പഞ്ചായത്ത് അംഗങ്ങളായ കെ.എച്ച്. ആബിദ്, പി.എസ്. അലി, സജിത ജയൻ, മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡൻറ് എ.കെ. മൊയ്തുണ്ണി, അണ്ടത്തോട് മഹല്ല് സെക്രട്ടറി സി.ബി. റഷീദ് മൗലവി, തങ്ങൾപ്പടി ഇലാഹിയ മസ്ജിദ് സെക്രട്ടറി സക്കീർ പൂളക്കൽ, ദമ്മാം കെ.എം.സി.സി തൃശൂർ ജില്ല പ്രസിഡൻറ് കെ.എച്ച്. റാഫി, പ്രമോദ് ചെറായി, നൗഷാദ് തെക്കൂട്ട് എന്നിവർ സംബന്ധിച്ചു.