ഓട്ടോയിൽ കടത്തിയ കഞ്ചാവുമായി രണ്ടു യുവാക്കൾ പിടിയിൽ
text_fieldsസജിത്ത് കുമാർ, മുസ്തഫ
ചാവക്കാട്: ഓട്ടോയിൽ കടത്തിയ 1.250 കിലോ കഞ്ചാവുമായി രണ്ടു യുവാക്കൾ പിടിയിൽ. കടപ്പുറം തൊട്ടാപ്പ് കുറുപ്പൻവീട്ടിൽ സജിത്ത് കുമാർ (35), ഒറ്റപ്പാലം കടത്തോട്ടിൽ മുസ്തഫ (21) എന്നിവരെയാണ് ചാവക്കാട് എസ്.എച്ച്.ഒ വിപിൻ കെ. വേണുഗോപാലിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ഒരുമനയൂർ വില്യംസിൽ നടത്തിയ വാഹന പരിശോധനയിലാണ് പ്രതികൾ കുടുങ്ങിയത്.
സജിത്ത് കുമാർ ചാവക്കാട് സ്റ്റേഷനിൽ ആറോളം കേസുകളിലെ പ്രതിയാണ്. ചാവക്കാട് മജിസ്ട്രേറ്റ് കോടതിയിൽ ഹാജറാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. എസ്.ഐമാരായ വിജിത്ത്, ബിജു, എ.സ്.ഐ ശ്രീജി, സീനിയർ സി.പി.ഒമാരായ നൗഫൽ, ഹംദ്, സന്ദീപ്, സി.പി.ഒമാരായ വിനീത്, പ്രദീപ്, വിനോദ്, വിനീത്, അഖിൽ, നസൽ എന്നിവരാണ് പ്രതികളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നത്.

