Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ചാവക്കാട്ട് മാരക ലഹരി വസ്തുക്കളുമായി മൂന്നു യുവാക്കൾ അറസ്റ്റിൽ

text_fields
bookmark_border
arrest
cancel
camera_alt

മ​യ​ക്കു​മ​രു​ന്ന് കേ​സി​ൽ അ​റ​സ്റ്റി​ലാ​യ ജം​ഷീ​ർ, ഫൈ​സ​ൽ, മു​സാ​ക്കീ​ർ

ചാവക്കാട്: മാരക ലഹരി വസ്തുക്കളുമായി മൂന്നു യുവാക്കൾ അറസ്റ്റിൽ. തീര മേഖലയിലെ വിദ്യാലയങ്ങളിലെ വിദ്യാർഥികൾക്കും യുവാക്കൾക്കും വിൽക്കാൻ കൊണ്ടുവന്ന 250 ഗ്രാം ഹാഷിഷ് ഓയിലുമായി കടപ്പുറം തൊട്ടാപ്പ് പുതുവീട്ടിൽ ജംഷീർ (33), ചാവക്കാട് പാലുവായിൽ അതിഥി തൊഴിലാളികളെയും കോളജുകളും കേന്ദ്രീകരിച്ചു വിൽക്കാൻ രണ്ട് കിലോ കഞ്ചാവുമായെത്തിയ പാലക്കാട് കൂറ്റനാട് അറക്കലകത്ത് ഫൈസൽ അബ്ദുല്ല (40), വെസ്റ്റ് ബംഗാൾ മുർശിദാബാദ് സ്വദേശി മുഹമ്മദ് മുസാകിർ മാഹിം സേട്ട് (30) എന്നിവരെയാണ് ചാവക്കാട് എസ്.എച്ച്.ഒ വിപിൻ കെ. വേണുഗോപാലിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ഗുരുവായൂർ എ.സി.പി കെ.ജി. സുരേഷിന്റെ നിർദേശപ്രകാരമാണ് പൊലീസ് അന്വേഷണം നടത്തിയത്.

ജംഷീർ എൻ.ഡി.പി.എസ് കേസുകളിലെ പ്രതിയാണ്. ഫൈസലും നിരവധി കേസുകളിലെ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു. ചാവക്കാട് മജിസ്ട്രേറ്റ് കോടതിയിൽ ഹാജറാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. എസ്.ഐമാരായ വിജിത്ത്, കെ.വി. കണ്ണൻ, പി. ബിജു, സീനിയർ സി.പി.ഒമാരായ പ്രജീഷ്, ഹംദ്, സി.പി.ഒമാരായ ജയകൃഷ്ണൻ, വിനീത്, പ്രദീപ്, അനസ്, രാജേഷ്, മെൽവിൻ, വിനോദ് എന്നിവരും ഉണ്ടായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Three youths arrested with deadly drugs in Chavakkad
Next Story