ചാവക്കാട്: ഒരുമനയൂരിൽ യുവാവിനെ ആക്രമിച്ച കേസിൽ മൂന്നുപേർ അറസ്റ്റിൽ. ഒറ്റത്തെങ്ങ് സ്വദേശികളായ വലിയകത്ത് നാസർ (47), നമ്പ്യാശ്ശേരി ഷാഹിദ് (30), വലിയകത്ത് മൻസൂർ (48) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ചാവക്കാട് എസ്.എച്ച്.ഒ അനിൽ ടി. മേപ്പിള്ളിയുടെ നിർദേശപ്രകാരം എസ്.ഐമാരായ യു.കെ. ഷാജഹാൻ, കെ.പി. ആനന്ദൻ, വിത്സൻ ചെറിയാൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.
കഴിഞ്ഞ ജൂലൈ 29നാണ് കേസിനാസ്പദമായ സംഭവം. റിംഷാദ് എന്ന യുവാവിനെയാണ് ഇവർ ആക്രമിച്ചത്. ഇവർക്കെതിരെ വധശ്രമത്തിനാണ് പൊലീസ് കേസെടുത്തത്. സംഭവത്തിൽ മറ്റാെരു പ്രതിയായ അജ്മലിനെയും കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.