Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സദാചാര പൊലീസ് ചമഞ്ഞ് ഭീഷണി; അഞ്ചുപേർ അറസ്​റ്റിൽ

text_fields
bookmark_border
സദാചാര പൊലീസ് ചമഞ്ഞ് ഭീഷണി; അഞ്ചുപേർ അറസ്​റ്റിൽ
cancel

ചാവക്കാട്: സദാചാര പൊലീസ് ചമഞ്ഞ് യുവതിയെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ അഞ്ചുപേർ അറസ്​റ്റിൽ. പാലുവായ് സ്വദേശികളായ കളത്തില്‍ ഷാബു (40), കളത്തില്‍ സനോജ് (35), കളത്തില്‍ ഷാജു (43), അമ്പലത്ത് വീട്ടില്‍ ജലാല്‍ (39), ഏത്തായ് വീട്ടില്‍ രാജേഷ് (39) എന്നിവരെയാണ് എസ്.എച്ച്.ഒ അനില്‍ കുമാർ ടി. മേപ്പിള്ളിയുടെ നേതൃത്വത്തില്‍ ചാവക്കാട് പൊലീസ് അറസ്​റ്റ്​ ചെയ്തത്.

കഴിഞ്ഞ 28നാണ്​ സംഭവം. അമ്മയോടെപ്പം താമസിക്കുന്ന 22കാരിയെയാണ് സംഘം ഭീഷണിപ്പെടുത്തിയത്. ഇക്കാരണത്താൽ മാനസികമായി തകർന്ന യുവതിയെ അമിതമായി ഗുളിക കഴിച്ച നിലയിൽ ചാവക്കാട്ടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Threats by moral police; Five arrested
Next Story