ബ്ലാങ്ങാട് ബീച്ചില്‍ ശക്തമായ കടലേറ്റം; തീരം വെള്ളക്കെട്ടിലായി
text_fieldsബ്ലാങ്ങാട് ബീച്ചില്‍ വേലിയേറ്റത്തെ തുടർന്ന് തിരയിരച്ചു കയറി തീരത്തേക്കുള്ള
വഴി വെള്ളക്കെട്ടിലായപ്പോൾ
ചാവക്കാട്: ബ്ലാങ്ങാട് ബീച്ചില്‍ ശക്തമായ കടലേറ്റത്തിൽ തീരം വെള്ളക്കെട്ടിലായി. ചൊവ്വാഴ്ച ഉച്ചയോടെയാണ് കടലേറ്റം ആരംഭിച്ചത്. ബീച്ചിലെ പാര്‍ക്ക് പരിസരവും ബീച്ചിലേക്കുള്ള പ്രധാന വഴിയും വെള്ളത്തിലായി. കടൽ കാണാനും കടപ്പുറത്ത് വിശ്രമിക്കാനുമെത്തുന്നവരും വാഹനങ്ങൾ നിർത്തിയിടുന്ന ഭാഗത്താണ് കടൽ കയറി വെള്ളക്കെട്ടായത്.
കാറുകളിലും ബീച്ചിലെ ഒട്ടേറെ കടകളിലേക്കും വെള്ളം കയറി. കടപ്പുറത്ത് കയറ്റിവെച്ചിരുന്ന മത്സ്യബന്ധന വഞ്ചികൾ സുരക്ഷിതമായ ഭാഗത്തേക്ക് മാറ്റി. ഈ മാസം രണ്ടാം തവണയാണ് തീരത്ത് രൂക്ഷമായ വേലിയേറ്റമുണ്ടാകുന്നത്. ഏപ്രിൽ ഒന്നിനാണ് നേരത്തെ വേലിയേറ്റമുണ്ടായത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

