ചാവക്കാട് മേഖലയിൽ പകലും പ്രകാശം പരത്തി തെരുവുവിളക്കുകൾ
text_fieldsമന്ദലാംകുന്ന് ബീച്ച് റോഡിൽ
രാപ്പകൽ പ്രകാശിക്കുന്ന തെരുവു
വിളക്കുകളിലൊന്ന്
ചാവക്കാട്: സംസ്ഥാനം കടുത്ത വൈദ്യുതി പ്രതിസന്ധി നേരിടുമ്പോൾ ചാവക്കാട് മേഖലയിൽ പകലും പ്രകാശം പരത്തി തെരുവുവിളക്കുകൾ. കെ.എസ്.ഇ.ബി പുന്നയൂർക്കുളം, ചാവക്കാട്, മണത്തല സെക്ഷൻ പരിധികളിലാണ് 24 മണിക്കൂറും തെരുവ് വിളക്കുകൾ കത്തി ഊർജം പാഴാകുന്നത്.
ഒരുമാസത്തിലേറെയായി ഈ രീതി തുടരുകയാണ്. ഇത് സംബന്ധിച്ച് പൊതുപ്രവർത്തകൻ പലപ്പോഴായി അധികൃതരെ വിളിച്ചറിയിച്ചിട്ടും നടപടിയില്ല.
മലപ്പുറം-തൃശൂർ ജില്ല അതിർത്തിയായ അണ്ടത്തോട് തങ്ങൾപ്പടി മുതൽ ദേശീയപാതയോരത്തെ വൈദ്യുതിക്കാലുകളിൽ തിരുവത്രവരെയും പകലും വ്യത്യാസമില്ലാതെ വൈദ്യുതി പാഴാവുകയാണ്. പോക്കറ്റു റോഡുകളിലും ബീച്ച് റോഡുകളിലും ഇതേ സ്ഥിതിയാണ്.

