Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തെരുവുനായ്ക്കൾ അഞ്ച് ആടുകളെ കൊന്നു

text_fields
bookmark_border
dog attack
cancel

ചാവക്കാട്: കടപ്പുറം മുനക്കകടവിൽ തെരുവുനായ്ക്കളുടെ ആക്രമണം. ഗർഭിണി അടക്കം അഞ്ച് ആടുകളെ കടിച്ചുകൊന്നു. ഗർഭിണിയായ ഒരു ആടിന് കടിയേറ്റു. മുനക്കകടവ് ഇഖ്ബാൽ നഗർ റഹ്മാനിയ പള്ളിക്ക് കിഴക്ക് കടവിൽ ഫാത്തിമയുടെ വീട്ടിലെ ആടുകളെയാണ് കടിച്ചുകൊന്നത്. ശനിയാഴ്ച പുലർച്ച ഒന്നോടെയായിരുന്നു സംഭവം.

ആടുകളുടെ കരച്ചിൽ കേട്ട് വീട്ടുകാർ എഴുന്നേറ്റ് നോക്കിയപ്പോഴാണ് വിവരമറിയുന്നത്. കടിയേറ്റ ആടുകൾ പല ഭാഗങ്ങളിലായാണ് കിടന്നിരുന്നത്. വല ഉപയോഗിച്ച് മൂടിയ കൂടിന്റെ പലക ഇളക്കി മാറ്റിയശേഷം നായ്ക്കൾ ആടുകളെ ആക്രമിക്കുകയായിരുന്നു. ഇതിനു മുമ്പും മേഖലയിൽ തെരുവുനായ്ക്കൾ വളർത്തുമൃഗങ്ങളെ കടിച്ചുകൊന്നിരുന്നു. പ്രശ്നത്തിന് പരിഹാരം കാണാൻ അധികൃതർ തയാറാവുന്നില്ലെന്ന ആരോപണം വ്യാപകമാണ്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Stray dogs killed goats
Next Story