എം.ഡി.എം.എയുമായി ആറു യുവാക്കൾ അറസ്റ്റിൽ
text_fieldsചാവക്കാട്: നിരോധിത മയക്കുമരുന്നായ എം.ഡി.എം.എയുമായി ആറു യുവാക്കൾ അറസ്റ്റിൽ. രണ്ട് ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു. പാലയൂര്‍ പുതുവീട്ടില്‍ അജ്മല്‍ (22), രായംമരയ്ക്കാര്‍ വീട്ടില്‍ ഫജ്രു സാദിഖ് (19), മണത്തല കാഞ്ഞിരത്തിങ്കല്‍ നബീല്‍ (21), പാലയൂര്‍ പേനത്ത് വീട്ടില്‍ നിഷ്നാസ് (20), മണത്തല കല്ലിങ്കല്‍ വീട്ടില്‍ ഹംസത്ത് (19), മണത്തല പരകാട്ടുവീട്ടില് ഇല്യാസ് (45) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ചാവക്കാട് -മണത്തല ഭാഗങ്ങളില്‍ മയക്കുമരുന്ന് ഉപയോഗം വര്‍ധിക്കുന്നെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടാന്‍ കഴിഞ്ഞതെന്ന് പൊലീസ് പറഞ്ഞു. ചാവക്കാട് എസ്.എച്ച്.ഒ കെ.എസ്. സെല്‍വരാജിന്റെ നേതൃത്വത്തില്‍ എസ്.ഐ എസ്. സിനോജ്, എ.എസ്.ഐമാരായ എസ്. സജിത്ത്, എസ്.സി.പി.ഒ എം. പ്രജീഷ്, പ്രഭാത്, സി.പി.ഒമാരായ എസ്. ശരത്ത്, കെ. ആശിഷ്, എം. മെല്വിന്, എം. ബിനീഷ്, ജെ. പ്രദീപ്, എന്‍. വിനീത്, എസ്. ജയകൃഷ്ണന്, എസ്. നസല്‍ എന്നിവരും പ്രതികളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു. കോടതിയില്‍ ഹാജറാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
