ചാവക്കാട്ട് ഏഴ് ഹോട്ടലുകളിൽനിന്ന് പഴകിയ ഭക്ഷണം പിടിച്ചു
text_fieldsചാവക്കാട് നഗരസഭ ആരോഗ്യ വിഭാഗം വിവിധ ഹോട്ടലുകളിൽ നടത്തിയ പരിശോധനയിൽ പിടിച്ചെടുത്ത പഴകിയതും
ഉപയോഗശൂന്യവുമായ ഭക്ഷണപദാർഥങ്ങൾ
ചാവക്കാട്: നഗരസഭയിലെ ഏഴ് ഹോട്ടലുകളിൽനിന്ന് പഴകിയ ഭക്ഷണം പിടിച്ചു. നാഷനൽ ഫുഡ് പാലസ്, ഹോട്ടൽ സെയ്ക്കോ, എ.കെ.ആർ ഹോട്ടൽ ബീച്ച്, സൗഹൃദ ഹോട്ടൽ ബീച്ച്, ഗോപി ടീ സ്റ്റാൾ, ഹോട്ടൽ മുല്ല, ഐശ്വര്യ ഹോട്ടൽ എന്നിവിടങ്ങളിൽനിന്നാണ് പഴകിയതും ഉപയോഗ ശൂന്യവുമായ ഭക്ഷണ പദാർഥങ്ങൾ പിടിച്ചെടുത്തത്.
നോട്ടീസ് നൽകി ഈ സ്ഥാപനങ്ങൾ അടപ്പിച്ചു. തിങ്കളാഴ്ച രാവിലെ നഗരസഭ ആരോഗ്യ വിഭാഗം സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് പഴകിയ ഭക്ഷണ സാധനങ്ങൾ പിടികൂടിയത്.
ഹെൽത്ത് ഇൻസ്പെക്ടർമാരായ ജലീൽ, അസിയ എന്നിവരുടെ നിർദേശത്തെ തുടർന്ന് ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ എസ്.ജെ. ശംഭു, കെ.ബി. ദിനേശ്, ഡ്രൈവർ എൻ.സി. രാജേഷ് എന്നിവരുടെ സംഘമാണ് പരിശോധന നടത്തിയത്. ഹോട്ടലുകൾക്കെതിരെ പിഴയുൾപ്പെടെ നിയമനടകൾ സ്വീകരിച്ചു. നഗരസഭ സെക്രട്ടറിയുടെ നിർദേശപ്രകാരം ഭക്ഷണ പദാർഥങ്ങൾ നശിപ്പിച്ചു.

