Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightChavakkadchevron_rightസ​ന്തോ​ഷ് ട്രോ​ഫി:...

സ​ന്തോ​ഷ് ട്രോ​ഫി: കേ​ര​ള ടീ​മി​ൽ ചാ​വ​ക്കാ​ട്ടുകാ​ര​നും

text_fields
bookmark_border
kp sarath
cancel
camera_alt

കെ.​പി. ശ​ര​ത്

ചാ​വ​ക്കാ​ട്: 77ാം സ​ന്തോ​ഷ് ട്രോ​ഫി​ക്ക്‌ വേ​ണ്ടി നി​ജോ ഗി​ൽ​ബെ​ർ​ട്ട് ന​യി​ക്കു​ന്ന 22 അം​ഗ കേ​ര​ള ടീ​മി​ൽ ചാ​വ​ക്കാ​ട്ടു​കാ​ര​നും. മ​ടേ​ക്ക​ട​വ് കി​ഴ​ക്കൂ​ട്ട് പ്ര​ശാ​ന്തി​ന്‍റെ മ​ക​ൻ കെ.​പി. ശ​ര​ത്താ​ണ് (21) ഗോ​വ​യി​ൽ കേ​ര​ള​ത്തി​ന്‌ വേ​ണ്ടി ഡി​ഫ​ൻ​ഡ​റാ​യി തെ​ര​ഞ്ഞെ​ടു​ത്ത ഏ​ഴി​ൽ ഒ​രാ​ൾ.

ശ​ര​ത്തി​ന്റെ അ​ച്ഛ​ൻ മ​ണ​ത്ത​ല മു​ല്ല​ത്ത​റ​യി​ൽ സി.​ഐ.​ടി.​യു ചു​മ​ട്ടു​തൊ​ഴി​ലാ​ളി​യാ​യ പ്ര​ശാ​ന്ത് ഫു​ട്ബാ​ൾ ക​ളി​ക്കാ​ര​ൻ കൂ​ടി​യാ​ണ്. 10 വ​യ​സ്സ് മു​ത​ൽ ത​ന്നെ കാ​ൽ​പ​ന്തു​ക​ളി​യി​ൽ ശ​ര​ത് താ​ൽ​പ​ര്യം കാ​ണി​ച്ചി​രു​ന്നു. ചെ​റു​പ്പം മു​ത​ലേ വി​വി​ധ ഫു​ട്ബാ​ൾ ക്യാ​മ്പു​ക​ളി​ൽ പ്ര​ശാ​ന്ത് ശ​ര​ത്തി​നെ കൊ​ണ്ടു​പോ​കാ​റു​ണ്ടാ​യി​രു​ന്നു. ഗു​രു​വാ​യൂ​ർ സ്പോ​ർ​ട്സ് അ​ക്കാ​ദ​മി​യി​ൽ​നി​ന്നാ​ണ് പ​രി​ശീ​ല​നം നേ​ടി​യ​ത്.

ജി​ല്ല​ക്ക് വേ​ണ്ടി കി​രീ​ടം നേ​ടി​യ ടീ​മി​ൽ നി​ന്നാ​ണ് ശ​ര​ത്തി​നെ സ​ന്തോ​ഷ്‌ ട്രോ​ഫി ടീ​മി​ലേ​ക്ക് തി​ര​ഞ്ഞെ​ടു​ത്ത​ത്. പാ​ല​യൂ​ർ പ​ള്ളി സ്കൂ​ൾ, പാ​വ​റ​ട്ടി സെ​ന്റ് ജോ​സ​ഫ് സ്കൂ​ൾ, മ​ണ​ത്ത​ല ഗ​വ. ഹാ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ, കേ​ര​ള​വ​ർ​മ കോ​ള​ജ് എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് പ​ഠി​ച്ച​ത്. വി​ദ്യാ​ഭ്യാ​സ കാ​ല​യ​ള​വി​ൽ സ്കൂ​ൾ, കോ​ള​ജ് ഫു​ട്ബാ​ൾ ടീ​മു​ക​ളി​ൽ മി​ന്നും പ്ര​ക​ട​ന​മാ​ണ് കാ​ഴ്ച​വെ​ച്ച​ത്. സു​ബി​ത​യാ​ണ് മാ​താ​വ്. ഒ​ര​നു​ജ​നു​ണ്ട്- സ​ന​ത്. വെ​മ്മേ​നാ​ട് ഹാ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Santosh TrophyThrissur newsKP Sarath
News Summary - Santosh Trophy-Chavakkad native in Kerala team
Next Story