Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightChavakkadchevron_rightപാ​തി​വ​ഴി​യി​ൽ...

പാ​തി​വ​ഴി​യി​ൽ നി​ല​ച്ച് ചാ​വ​ക്കാ​ട് ന​ഗ​ര​ത്തി​ലെ റോ​ഡ് ന​വീ​ക​ര​ണം

text_fields
bookmark_border
Metal added to the road in the name of renovation
cancel
camera_alt

ന​വീ​ക​ര​ണ​ത്തി​ന്‍റെ പേ​രി​ൽ റോ​ഡി​ൽ കൂ​ട്ടി​യി​ട്ട മെ​റ്റ​ൽ

ചാ​വ​ക്കാ​ട്: റോ​ഡ് ന​വീ​ക​ര​ണ​ത്തി​ന്റെ പേ​രി​ൽ ന​ഗ​ര​ഹൃ​ദ​യ​ത്തി​ൽ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം തു​ട​ങ്ങി​യി​ട്ട് ര​ണ്ട് മാ​സം. മേ​ഖ​ല​യി​ലെ ഇ​രു​നൂ​റി​ലേ​റെ വ്യാ​പാ​രി​ക​ളു​ടെ ക​ച്ച​വ​ടം ഇ​തോ​ടെ വ​ഴി​മു​ട്ടി. പൊ​ലീ​സ് സ്റ്റേ​ഷ​നു മു​ന്നി​ൽ ക​ൾ​വ​ർ​ട്ട് പു​തു​ക്കി​പ്പ​ണി​യു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി സെ​പ്റ്റം​ബ​ർ 28 മു​ത​ലാ​ണ് ഗ​താ​ഗ​ത നി​യ​ന്ത്ര​ണം തു​ട​ങ്ങി​യ​ത്. ക​ൾ​വ​ർ​ട്ട് നി​ർ​മാ​ണം ക​ഴി​ഞ്ഞെ​ങ്കി​ലും ബ​സ് സ​ർ​വി​സ് മാ​ത്രം അ​നു​വ​ദി​ച്ചി​ട്ടി​ല്ല. ര​ണ്ടു മാ​സ​ത്തേ​ക്ക് നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തു​മെ​ന്ന് അ​റി​യി​പ്പു​ണ്ടാ​യി​രു​ന്നു. ക​ൾ​വ​ർ​ട്ട് നി​ർ​മാ​ണ​ത്തി​നു​ശേ​ഷം ചാ​വ​ക്കാ​ട് സെ​ന്റ​റി​നും മു​തു​വ​ട്ടൂ​രി​നും മ​ധ്യേ റോ​ഡ് ഉ​യ​ര്‍ത്തു​ക​യാ​ണെ​ന്നും ഇ​തി​നാ​ൽ 25നും 26​നും പ​ക​ലും ഗ​താ​ഗ​ത നി​യ​ന്ത്ര​ണം ഉ​ണ്ടാ​കു​മെ​ന്നാ​യി​രു​ന്നു വാ​ർ​ത്ത​ക്കു​റി​പ്പി​ൽ.

എ​ന്നാ​ൽ, ഈ ​ദി​വ​സ​ങ്ങ​ൾ ക​ട​ന്നു​പോ​യെ​ങ്കി​ലും റോ​ഡ് ഉ​യ​ർ​ത്ത​ൽ ആ​രം​ഭി​ച്ചി​ട്ടി​ല്ല. ര​ണ്ട് മാ​സ​മാ​യി ഇ​തു​വ​ഴി ബ​സ് സ​ർ​വി​സു​മി​ല്ല. ചാ​വ​ക്കാ​ട് മേ​ഖ​ല​യി​ൽ ഏ​റ്റ​വും തി​ര​ക്കു​ള്ള ഭാ​ഗ​മാ​ണി​ത്. ചാ​വ​ക്കാ​ട് എം.​ആ​ർ.​ആ​ർ.​എം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ, ചാ​വ​ക്കാ​ട് പൊ​ലീ​സ് സ്റ്റേ​ഷ​ൻ, ന​ഗ​ര​സ​ഭ ഓ​ഫി​സ്, എം.​എ​ൽ.​എ ഓ​ഫി​സ്, താ​ലൂ​ക്ക് ഓ​ഫി​സ്, സ​ബ് ജ​യി​ൽ, ര​ജി​സ്ട്രാ​ർ ഓ​ഫി​സ്, മ​ണ​ത്ത​ല വി​ല്ലേ​ജ് ഓ​ഫി​സ് എ​ന്നി​വ കൂ​ടാ​തെ ഇ​രു​നൂ​റി​ലേ​റെ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളും മൂ​ന്ന് ബാ​ങ്കു​ക​ളും ന​ഗ​ര​സ​ഭ ആ​യു​ർ​വേ​ദ കേ​ന്ദ്രം, ഹോ​മി​യോ ഡി​സ്പെ​ൻ​സ​റി തു​ട​ങ്ങി​യ​വ​യും ഈ ​റോ​ഡി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. വ്യാ​പാ​ര സ്ഥാ​പ​ന​ത്തി​ലൊ​ന്നും ക​ച്ച​വ​ടം ന​ട​ക്കു​ന്നി​ല്ലെ​ന്നാ​ണ് മേ​ഖ​ല​യി​ലെ വ​സ്ത്ര​വ്യാ​പാ​രി​യാ​യ എ​ച്ച്.​എ​സ്. നാ​സ​റി​ന്റെ പ്ര​തി​ക​ര​ണം.

ബ​സ് ഗ​താ​ഗ​തം മു​ട​ങ്ങി​യ​തോ​ടെ ന​ഗ​ര​സ​ഭ പ​രി​സ​ര​ത്തെ ഓ​ട്ടോ പാ​ർ​ക്കി​ങ്ങി​ലെ തൊ​ഴി​ലാ​ളി​ക​ൾ​ക്കും പ​ണി​യി​ല്ലാ​ത്ത അ​വ​സ്ഥ​യാ​ണ്. റോ​ഡ് ഉ​യ​ർ​ത്തു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി കാ​ന​ക​ളു​ടെ മു​ക​ളി​ലെ സ്ലാ​ബു​ക​ൾ ഉ​യ​രം കൂ​ടി​യ​വ​യാ​ണി​ട്ടി​ട്ടു​ള്ള​ത്. ചി​ല ഭാ​ഗ​ങ്ങ​ളി​ൽ സ്ലാ​ബു​ക​ൾ കൂ​ട്ടി​യി​ട്ടും ചി​ല ഭാ​ഗ​ങ്ങ​ളി​ൽ കാ​ന​ക​ൾ മൂ​ടാ​തെ​യു​മാ​ണി​ട്ടി​രി​ക്കു​ന്ന​ത്. ഉ​യ​രം കൂ​ടി​യ സ്ലാ​ബു​ക​ൾ കാ​ര​ണം സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്ക് വാ​ഹ​ന​ങ്ങ​ൾ കൊ​ണ്ടു​പോ​കാ​നാ​വാ​ത്ത സ്ഥി​തി​യു​മു​ണ്ട്. സ്ലാ​ബ് മൂ​ടാ​ത്ത​തി​നാ​ൽ കാ​ൽ​ന​ട​ക്കാ​രും അ​പ​ക​ട ഭീ​തി​യി​ലാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Thrissur NewsRoad renovationChavakkad city
News Summary - Road renovation in Chavakkad city with half-way stop
Next Story