Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightChavakkadchevron_rightആ​ഴ​ക്ക​ട​ലി​ൽ...

ആ​ഴ​ക്ക​ട​ലി​ൽ കു​ടു​ങ്ങി​യ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ര​ക്ഷ​ക​രാ​യി സീ ​റെ​സ്ക്യൂ ടീം

text_fields
bookmark_border
ആ​ഴ​ക്ക​ട​ലി​ൽ കു​ടു​ങ്ങി​യ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്ക്  ര​ക്ഷ​ക​രാ​യി സീ ​റെ​സ്ക്യൂ ടീം
cancel
camera_alt

എ​ൻ​ജി​ൻ ത​ക​രാ​റി​ലാ​യ​ തി​നെ തു​ട​ർ​ന്ന് ആ​ഴ​ക്ക​ട​ലി​ൽ അ​ഞ്ച് തൊ​ഴി​ലാ​ളി​ ക​ളു​മാ​യി കു​ടു​ങ്ങി​യ വ​ള്ളം ക​ര​ക്കെ​ത്തി​ച്ച​പ്പോ​ൾ

ചാ​വ​ക്കാ​ട്: വ​ള്ള​ത്തി​ന്‍റെ എ​ൻ​ജി​ൻ ത​ക​രാ​റി​ലാ​യി ആ​ഴ​ക്ക​ട​ലി​ൽ കു​ടു​ങ്ങി​യ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ സീ ​റെ​സ്ക്യൂ ടീം ​ര​ക്ഷ​പ്പെ​ടു​ത്തി ക​ര​യി​ലെ​ത്തി​ച്ചു. നാ​ല് ദി​വ​സം മു​മ്പ് മു​ന​ക്ക​ക​ട​വി​ൽ​നി​ന്ന് മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് പോ​യ ത​മി​ഴ്നാ​ട് സ്വ​ദേ​ശി ആ​ന്റ​ണി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള സെ​ന്റ് ആ​ന്റ​ണി വ​ള്ള​മാ​ണ് ‍ത​ക​രാ​റി​ലാ​യ​ത്. വ​ള്ള​ത്തി​ൽ അ​ഞ്ച് തൊ​ഴി​ലാ​ളി​ക​ളു​ണ്ടാ​യി​രു​ന്നു.

ബ്ലാ​ങ്ങാ​ട് വ​ട​ക്ക് പ​ടി​ഞ്ഞാ​റ് ക​ട​ലി​ൽ 60 കി​ലോ​മീ​റ്റ​ർ അ​ക​ലെ​യാ​യി​രു​ന്നു ഇ​വ​ർ. ക​ട​ലി​ൽ ന​ല്ല ഇ​രു​ട്ടും ശ​ക്ത​മാ​യ കാ​റ്റും ഉ​ണ്ടാ​യ​തി​നാ​ലും വ​ള്ള​ത്തി​ലെ വി​നി​മ​യ സം​വി​ധാ​ന​ങ്ങ​ൾ ത​ക​രാ​റി​ലാ​യ​തി​നാ​ലും ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ദു​ർ​ഘ​ട​മാ​യി​രു​ന്നു.

ചൊ​വ്വാ​ഴ്ച ഉ​ച്ച​ക്ക് ര​ണ്ടോ​ടെ​യാ​ണ് വ​ള്ളം ക​ട​ലി​ല്‍ എ​ൻ​ജി​ൻ നി​ശ്ച​ല​മാ​യി കി​ട​ക്കു​ന്ന​താ​യി അ​ഴീ​ക്കോ​ട് ഫി​ഷ​റീ​സ് സ്റ്റേ​ഷ​ൻ അ​സി. ഡ​യ​റ​ക്ട​ർ​ക്ക് സ​ന്ദേ​ശം ല​ഭി​ച്ച​ത്. ഉ​ട​ൻ മു​ന​ക്ക​ക​ട​വി​ൽ​നി​ന്ന് സീ ​റെ​സ്ക്യൂ ബോ​ട്ട് പു​റ​പ്പെ​ട്ടു. ബു​ധ​നാ​ഴ്ച പു​ല​ർ​ച്ച മൂ​ന്നോ​ടെ​യാ​ണ് റെ​സ്ക്യൂ ബോ​ട്ടി​ൽ വ​ള്ള​ത്തെ കെ​ട്ടി ക​ര​യി​ലെ​ത്തി​ച്ച​ത്.

അ​ഴീ​ക്കോ​ട് ഫി​ഷ​റീ​സ് മ​റൈ​ൻ എ​ൻ​ഫോ​ഴ്സ്മെൻറ് ഉ​ദ്യേ​ഗ​സ്ഥ​രാ​യ ഇ.​ആ​ർ. ഷി​നി​ൽ​കു​മാ​ർ, വി.​എം. ഷൈ​ബു, വി.​എ​ൻ. പ്ര​ശാ​ന്ത്കു​മാ​ർ, ഫി​ഷ​റീ​സ് സീ ​റെ​സ്ക്യൂ ഗാ​ർ​ഡു​മാ​രാ​യ ഷ​ഫീ​ക്ക്, സി​ജീ​ഷ്, ബോ​ട്ട് സ്രാ​ങ്ക് റ​സാ​ക്ക്, ഡ്രൈ​വ​ർ റ​ഷീ​ദ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:FishermenRescueThrissur NewsDeep Sea
News Summary - Rescue team as rescuers for fishermen stuck in the deep sea
Next Story