Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightChavakkadchevron_rightബാലികാ പീഡനം:...

ബാലികാ പീഡനം: മധ്യവയസ്കനും കൂട്ടാളിയായ സ്ത്രീക്കും ഇരട്ട ജീവപര്യന്തം

text_fields
bookmark_border
ബാലികാ പീഡനം: മധ്യവയസ്കനും കൂട്ടാളിയായ സ്ത്രീക്കും ഇരട്ട ജീവപര്യന്തം
cancel
camera_alt

പ്ര​തി അ​ലി

ചാ​വ​ക്കാ​ട്: വീ​ട്ടി​ല്‍ അ​തി​ക്ര​മി​ച്ച് ക​യ​റി ഒ​മ്പ​തു​വ​യ​സു​കാ​രി​യെ പ​ല​ത​വ​ണ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ക്കു​ക​യും ക​ത്തി കാ​ണി​ച്ച് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്ത കേ​സി​ല്‍ പ്ര​തി​ക്കും കൂ​ട്ടാ​ളി​യാ​യ സ്ത്രീ​ക്കും ഇ​ര​ട്ട​ജീ​വ​പ​ര്യ​ന്തം. എ​ട​ക്ക​ഴി​യൂ​ര്‍ നാ​ലാം​ക​ല്ല് ക​ല്ലു​വ​ള​പ്പി​ല്‍ വീ​ട്ടി​ല്‍ അ​ലി (50), കൂ​ട്ടാ​ളി എ​ട​ക്ക​ഴി​യൂ​ര്‍ സ്വ​ദേ​ശി സു​ബൈ​ദ എ​ന്നി​വ​ർ​ക്കാ​ണ് ചാ​വ​ക്കാ​ട് ഫാ​സ്റ്റ് ട്രാ​ക്ക് സ്‌​പെ​ഷ​ല്‍ കോ​ട​തി ജ​ഡ്ജി അ​ന്യാ​സ് ത​യ്യി​ല്‍ ജീ​വി​താ​വ​സാ​നം വ​രെ​ ഇ​ര​ട്ട ജീ​വ​പ​ര്യ​ന്ത​ത്തി​ന് ശി​ക്ഷി​ച്ച​ത്.

ഇ​ര​ട്ട ജീ​വ​പ​ര്യ​ന്തം കൂ​ടാ​തെ ഒ​ന്നാം പ്ര​തി 36 വ​ര്‍ഷം ക​ഠി​ന​ത​ട​വ് അ​നു​ഭ​വി​ക്കു​ക​യും 4.8 ല​ക്ഷം രൂ​പ പി​ഴ അ​ട​ക്കു​ക​യും വേ​ണം. പി​ഴ അ​ട​ക്കാ​ത്ത പ​ക്ഷം മൂ​ന്നേ​കാ​ല്‍ വ​ര്‍ഷം ത​ട​വും അ​നു​ഭ​വി​ക്ക​ണം. ര​ണ്ടാം പ്ര​തി ഇ​ര​ട്ട ജീ​വ​പ​ര്യ​ന്തം കൂ​ടാ​തെ 22 വ​ര്‍ഷം ത​ട​വും 2.35 ല​ക്ഷം പി​ഴ​യും അ​ട​ക്ക​ണം. പി​ഴ അ​ട​ക്കാ​ത്ത പ​ക്ഷം ര​ണ്ട​ര വ​ര്‍ഷം കൂ​ടി ത​ട​വ് അ​നു​ഭ​വി​ക്ക​ണം. 2019 ജ​നു​വ​രി 14നും ​അ​തി​നു മു​മ്പു​ള്ള ദി​വ​സ​ങ്ങ​ളി​ലു​മാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. പി​ഴ സം​ഖ്യ അ​തി​ജീ​വി​ത​ക്കു ന​ല്‍കാ​നും കോ​ട​തി വി​ധി​ച്ചു. ചാ​വ​ക്കാ​ട് പൊ​ലീ​സ് സ​ബ് ഇ​ന്‍സ്പെ​ക്ട​ര്‍മാ​രാ​യ കെ.​ജി. ജ​യ​പ്ര​ദീ​പ്, അ​ന​ന്ത​കൃ​ഷ്ണ​ന്‍, ഇ​ന്‍സ്‌​പെ​ക്ട​ര്‍ ജി. ​ഗോ​പ​കു​മാ​ര്‍ തു​ട​ങ്ങി​യ​വ​രാ​ണ് അ​ന്വേ​ഷ​ണം പൂ​ര്‍ത്തി​യാ​ക്കി കു​റ്റ​പ​ത്രം സ​മ​ര്‍പ്പി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:GirlThrissur NewsDouble Life ImprisonmentRape
News Summary - Rape-Girl-Arrest
Next Story