Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightChavakkadchevron_rightആ​ത്മ​വി​ശു​ദ്ധി​യു​ടെ...

ആ​ത്മ​വി​ശു​ദ്ധി​യു​ടെ നി​റ​വി​ൽ റ​മ​ദാ​നി​ലെ ആ​ദ്യ വെ​ള്ളി

text_fields
bookmark_border
ആ​ത്മ​വി​ശു​ദ്ധി​യു​ടെ നി​റ​വി​ൽ റ​മ​ദാ​നി​ലെ ആ​ദ്യ വെ​ള്ളി
cancel
camera_alt

റ​മ​ദാ​ൻ മാ​സ​ത്തി​ലെ ആ​ദ്യ വെ​ള്ളി​യാ​ഴ്ച തൃ​ശൂ​ർ ചെ​ട്ടി​യ​ങ്ങാ​ടി പ​ള്ളി​യി​ൽ ജു​മു​അ ന​മ​സ്ക​രി​ക്കാ​ൻ എ​ത്തി​യ​വ​ർ പ്രാ​ർ​ഥ​ന​യി​ൽ            

ചാ​വ​ക്കാ​ട്: വ്ര​ത​ശു​ദ്ധി​യു​ടെ നി​റ​വി​ൽ ആ​ത്മ നി​ർ​വൃ​തി​യു​മാ​യി റമാദാനിലെ ആദ്യ വെള്ളി.ജു​മു​അ​ക്ക് ബാ​ങ്ക് വി​ളി​ക്കു​ന്ന​തി​നു മു​മ്പേ ന​ഗ​ര​ത്തി​ലു​ൾ​പ്പെ​ടെ മി​ക്ക മ​ഹ​ല്ലു​ക​ളി​ലെ​യും പ​ള്ളി​ക​ൾ വി​ശ്വാ​സി​ക​ളെ​ക്കൊ​ണ്ട് നി​റ​ഞ്ഞി​രു​ന്നു. വി​ശു​ദ്ധ ഖു​ർ​ആ​ൻ അ​വ​ത​രി​ച്ച റ​മ​ദാ​നി​ൽ ആ​യി​രം മാ​സ​ങ്ങ​ളെ​ക്കാ​ൾ ശ്രേ​ഷ്ഠ​മാ​യ രാ​വു​ണ്ട്.

സ​ല്‍പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്ക് പ​തി​ന്മ​ട​ങ്ങ് പ്ര​തി​ഫ​ല​മാ​യി ല​ഭി​ക്കു​ന്ന മാ​സ​മാ​ണ് റ​മ​ദാ​ൻ.

ചെ​റി​യൊ​രു ന​ന്മ​ക്കു​പോ​ലും വ​ലി​യ പ്ര​തി​ഫ​ല​മാ​ണ് സ്ര​ഷ്ടാ​വി​ൽ​നി​ന്ന്​ ഉ​ണ്ടാ​വു​ക​യെ​ന്ന​തി​നാ​ൽ വാ​ക്കും പ്ര​വൃ​ത്തി​യും ന​ന്മ​യി​ലൂ​ന്നി​യാ​വ​ണ​മെ​ന്ന് പ​ള്ളി മി​മ്പ​റു​ക​ളി​ൽ​നി​ന്ന് ഖാ​ദി​മാ​ർ ഉ​ദ്​​ബോ​ധി​പ്പി​ച്ചു. നേ​ര​ത്തേ എ​ത്തി​യ​വ​ർ ഖു​ർ​ആ​ൻ പാ​രാ​യ​ണ​ത്തി​ൽ മു​ഴു​കി. ന​മ​സ്കാ​രാ​ന​ന്ത​രം മ​ഹ​ല്ല്​ ഖ​ബ​ർ​സ്ഥാ​നു​ക​ളും വി​ശ്വാ​സി​ക​ളാ​ൽ നി​റ​ഞ്ഞു. ജു​മു​അ​യി​ല്ലാ​ത്ത പ​ള്ളി​ക​ളു​ടെ പ​രി​സ​ര​ത്തെ ഖ​ബ​ർ​സ്ഥാ​നു​ക​ളി​ലും വ​ലി​യ തി​ര​ക്കാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MosqueFridayRamadan 2024
News Summary - Ramadan-Friday-Mosque
Next Story