Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightWomanchevron_rightപ്ലാ​വി​ല​യി​ൽ 15...

പ്ലാ​വി​ല​യി​ൽ 15 പ്ര​ധാ​ന​മ​ന്ത്രി​മാ​രു​ടെ ചി​ത്രം; ഷ​ഹീ​ന ഇ​ന്ത്യ ബു​ക്ക് ഓ​ഫ് റെ​ക്കോ​ഡ്​​സി​ൽ

text_fields
bookmark_border
shaheena india book of records
cancel
camera_alt

ഇ​ന്ത്യ ബു​ക്ക്​ ഓ​ഫ് റെ​ക്കോ​ഡ്​​സി​ൽ​നി​ന്നു​ള്ള ബ​ഹു​മ​തി​യു​മാ​യി ഷ​ഹീ​ന ഷ​ഹീം. ഇ​ൻ​സെ​റ്റി​ൽ ചി​ത്ര​ങ്ങ​ൾ

ചാ​വ​ക്കാ​ട്: 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ 15 പ്ലാ​വി​ല​യി​ൽ 15 ഇ​ന്ത്യ​ൻ പ്ര​ധാ​ന​മ​ന്ത്രി​മാ​രു​ടെ ചി​ത്രം ബ്ലേ​ഡ് കൊ​ണ്ട് വെ​ട്ടി​യെ​ടു​ത്ത് ഇ​ന്ത്യ ബു​ക്ക് ഓ​ഫ് റെ​ക്കോ​ഡ്​​സി​ൽ സ്ഥാ​ന​മു​റ​പ്പി​ച്ച് ഷ​ഹീ​ന ഷ​ഹീം. ചാ​വ​ക്കാ​ട് തി​രു​വ​ത്ര അ​തി​ർ​ത്തി ത​റ​യി​ൽ ഷ​ഹീ​​മിെൻറ ഭാ​ര്യ​യും അ​ക​ലാ​ട് മു​ഹി​യു​ദ്ദീ​ൻ പ​ള്ളി സ്വ​ദേ​ശി​ക​ളാ​യ പു​ത്ത​ൻ​പു​ര​ക്ക​ൽ യൂ​സ​ഫ്-​സു​ഹ​റ ദ​മ്പ​തി​ക​ളു​ടെ മ​ക​ളു​മാ​യ ഷ​ഹീ​ന​യാ​ണീ അ​പൂ​ർ​വ നേ​ട്ട​ത്തി​ന് അ​ർ​ഹ​യാ​യ​ത്.

ചി​ത്ര​ക​ല വി​ദ്യാ​ല​യ​ങ്ങ​ളി​ൽ പോ​യി പ​ഠി​ക്കാ​തെ സ്വ​യം വ​ര​ച്ചാ​ണ് ഷ​ഹീ​ന ചാ​വ​ക്കാ​ടി​െൻറ അ​ഭി​മാ​ന​മാ​യ​ത്. ഐ.​ഡി.​സി​യി​ൽ​നി​ന്ന് അ​ഫ്​​ദ​ലു​ൽ ഉ​ല​മ നേ​ടി​യ ഷ​ഹീ​ന​ക്ക് ഭ​ർ​ത്താ​വാ​ണ് പി​ന്തു​ണ​യും ക​രു​ത്തു​മാ​യ​ത്. നേ​ര​ത്തേ ആ​ളു​ക​ളു​ടെ പോ​ർ​ട്രൈ​റ്റ് വ​ര​ച്ചി​രു​ന്ന ഷ​ഹീ​ന​യോ​ട് ഷ​ഹീ​മാ​ണ് പ്ലാ​വി​ല​യി​ൽ ക​ർ​വ് ചെ​യ്ത് ഫോ​ട്ടോ​യു​ണ്ടാ​ക്കാ​നു​ള്ള ആ​ശ​യം ന​ൽ​കി​യ​ത്.

ഇ​ന്ത്യ​യു​ടെ ആ​ദ്യ പ്ര​ധാ​ന​മ​ന്ത്രി ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്​​റു മു​ത​ൽ ഇ​പ്പോ​ഴ​ത്തെ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി വ​രെ​യു​ള്ള​വ​രാ​ണ് പ്ലാ​വി​ല​യി​ൽ തെ​ളി​ഞ്ഞ് വ​ന്ന​ത്. വീ​ട്ട​മ്മ​യാ​യി ക​ഴി​യു​ന്ന​തി​നി​ട​യി​ലാ​ണീ ക​ലാ​പ്ര​വ​ർ​ത്ത​നം. എ​മി​ൻ ഫാ​ത്തി​മ​യാ​ണ് ഇ​വ​രു​ടെ മ​ക​ൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:India Book Of RecordsJackfruit tree leaves
News Summary - Picture of 15 prime ministers in Jackfruit tree leaves; Shaheena in India Book of Records
Next Story