Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightChavakkadchevron_rightഓപറേഷൻ പി ഹണ്ട്:...

ഓപറേഷൻ പി ഹണ്ട്: മൂന്ന്​ വീടുകളിൽ റെയ്​ഡ്; മൊബൈൽ ഫോണുകൾ പിടിച്ചെടുത്തു

text_fields
bookmark_border
child abuse
cancel

ചാ​വ​ക്കാ​ട്: ഓ​പ​റേ​ഷ​ൻ പി ​ഹ​ണ്ടി​െൻറ ഭാ​ഗ​മാ​യി കു​ട്ടി​ക​ളു​ടെ ന​ഗ്​​ന​ചി​ത്ര​ങ്ങ​ൾ പ്ര​ച​രി​പ്പി​ക്കു​ക​യും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ്ര​ദ​ർ​ശി​പ്പി​ക്കു​ക​യും ഡൗ​ൺ​ലോ​ഡ് ചെ​യ്യു​ക​യും ചെ​യ്യു​ന്ന സം​ഭ​വ​ത്തി​ൽ മൂ​ന്നു വീ​ടു​ക​ളി​ൽ ചാ​വ​ക്കാ​ട് പൊ​ലീ​സി​െൻറ മി​ന്ന​ൽ പ​രി​ശോ​ധ​ന. ഞാ​യ​റാ​ഴ്ച രാ​വി​ലെ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ അ​ശ്ലീ​ല ചി​ത്ര​ങ്ങ​ൾ പ്ര​ച​രി​പ്പി​ക്കാ​ൻ ഉ​പ​യോ​ഗി​ച്ച മൂ​ന്നു ഫോ​ണു​ക​ളും പൊ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു.

ക​ട​പ്പു​റം അ​ഞ്ച​ങ്ങാ​ടി, പു​ത്ത​ൻ​ക​ട​പ്പു​റം, ഇ​ര​ട്ട​പ്പു​ഴ എ​ന്നി​വി​ട​ങ്ങ​ളി​ലെ വീ​ടു​ക​ളി​ലാ​ണ് പൊ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. സൈ​ബ​ർ സെ​ല്ലി​െൻറ സ​ഹാ​യ​ത്തോ​ടെ​യാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. പ​രി​ശോ​ധ​ന തു​ട​രു​മെ​ന്ന് ചാ​വ​ക്കാ​ട് പൊ​ലീ​സ് അ​റി​യി​ച്ചു.

ചാ​വ​ക്കാ​ട് ഇ​ൻ​സ്പെ​ക്ട​ർ എ​സ്.​എ​ച്ച്.​ഒ കെ.​പി. ജ​യ​പ്ര​സാ​ദ്, എ​സ്.​ഐ രാ​ജേ​ഷ്, വ​നി​ത സി.​പി.​ഒ​മാ​രാ​യ ഗീ​ത, ഷൗ​ജ​ത്ത്, സു​ശീ​ല, സൗ​ദാ​മി​നി, സി.​പി.​ഒ​മാ​രാ​യ ശ​ര​ത്ത്, ആ​ഷി​ഷ്, ഷൈ​ജു, ചാ​വ​ക്കാ​ട് സൈ​ബ​ർ സെ​ൽ ഉ​ദ്യോ​ഗ​സ്ഥ​രാ​യ സ​ജീ​ഷ്, ശ​ര​ത്ത്, വി​നു കു​ര്യാ​ക്കോ​സ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:raidOperation P Huntmobile phones seized
News Summary - operation P Hunt: raid at three homes; mobile phones seized
Next Story