Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ചാവക്കാട് ബീച്ചിൽനിന്ന് എൻ.സി.സി കാഡറ്റുകൾ ശേഖരിച്ചത് 212 കിലോഗ്രാം പ്ലാസ്റ്റിക് മാലിന്യം

text_fields
bookmark_border
ചാവക്കാട് ബീച്ചിൽനിന്ന് എൻ.സി.സി കാഡറ്റുകൾ ശേഖരിച്ചത് 212 കിലോഗ്രാം പ്ലാസ്റ്റിക് മാലിന്യം
cancel
Listen to this Article

ചാവക്കാട്: കടൽ തീരങ്ങൾ വൃത്തിയാക്കുക, സംരക്ഷിക്കുക എന്ന സന്ദേശമുയർത്തി തൃശൂർ 07 കേരള ഗേൾസ്‌ ബെറ്റാലിയനിലെ വനിത കാഡറ്റുകൾ. ചാവക്കാട് ബീച്ചിൽ നടന്ന വൃത്തിയാക്കൽ പരിപാടിയിൽ 212 കിലോഗ്രാം പ്ലാസ്റ്റിക് മാലിന്യങ്ങളാണ് കാഡറ്റുകൾ ശേഖരിച്ചത്. തുടർന്ന് പ്ലാസ്റ്റിക് മാലിന്യങ്ങൾ ചാവക്കാട് മുനിസിപ്പാലിറ്റി അധികൃതർക്ക് കൈമാറി. ചാവക്കാട് കൗൺസിലർ കബീർ വൃത്തിയാക്കൽ പരിപാടി ഉദ്ഘാടനം ചെയ്തു.

59ാം ദേശീയ നാവിക ദിനത്തോടനുബന്ധിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. ചാവക്കാട് ബീച്ചിൽ നടന്ന പരിപാടിയിൽ ലിറ്റിൽ ഫ്ലവർ കോളജ് പ്രിൻസിപ്പൽ സിസ്റ്റർ ഡോ. വത്സ, അസി. പ്രഫസർ ആൻ രൂപ, എൻ.സി.സി ഓഫിസർ ലെഫ്റ്റനന്റ് മിനി, 90ഓളം കാഡറ്റുകൾ തുടങ്ങിയവർ പങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - NCC cadets collected 212 kg of plastic waste from Chavakkad beach
Next Story