ദേശീയപാത വികസനം: കാനക്കുള്ള കുഴി കടമ്പയായി
text_fieldsഅകലാട് മൂന്നയിനി
റഹ്മത്ത് കമ്യൂണിറ്റി ഹാളിന് എതിർവശത്ത് ദേശീയപാത
വികസനത്തിന്റെ ഭാഗമായി
നിർമിക്കുന്ന കാനക്കായി
കുഴിയെടുത്തപ്പോൾ
ചാവക്കാട്: കാനക്കായി കുഴിയെടുത്തിട്ട് ആഴ്ചകളായിട്ടും നന്നാക്കാത്തതുമൂലം നിരവധി കുടുംബങ്ങൾ പുറത്തിറങ്ങാനാകാതെ പ്രയാസത്തിൽ. അകലാട് മൂന്നയിനി റഹ്മത്ത് കമ്യൂണിറ്റി ഹാളിന് എതിർവശത്ത് ദേശീയപാത വികസനത്തിന്റെ ഭാഗമായി നിർമിക്കുന്ന കാനക്കാണ് കുഴിയെടുത്തത്. വീടുകൾക്കു മുന്നിലൂടെ കുഴിച്ച കുഴികൾ ഒരുമാസമായി നിശ്ചലമായിരിക്കുകയാണ്. കാന നിർമിക്കുകയോ കുഴിമൂടുകയോ ചെയ്യാത്തതിനാൽ നിരവധി വീട്ടുകാർക്കാണ് ദേശീയപാതയിലേക്ക് കടക്കാനാവാത്തത്.
ആഴത്തിൽ മണ്ണെടുത്തതിനാൽ വിദ്യാർഥികളുൾപ്പടെയുള്ളവർക്ക് ഇതിൽ ഇറങ്ങിക്കയറാൻ പ്രയാസമാണ്. ഈ മേഖലയിലും അതിന്റെ പിറകിലുമുള്ള വീടുകളിലേക്ക് ദിനപത്രം വിതരണവും നിർത്തിവെച്ചിരിക്കുകയാണ്. കാനയുടെ നിർമാണ പ്രവൃത്തികൾ അടിയന്തരമായി പൂർത്തിയാക്കുകയോ പരിസരവാസികൾക്ക് പുറത്തിറങ്ങാൻ പാകത്തിൽ പകരം സംവിധാനം ഒരുക്കുകയോ ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

