16കാരിയെ പീഡിപ്പിച്ച പ്രതിക്ക് 39 വർഷം കഠിന തടവും 2,40,000 രൂപ പിഴയും
text_fieldsറിൻഷാദ്
ചാവക്കാട്: 16 വയസ്സുള്ള പെൺകുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കിയ കേസിൽ 24 വയസ്സുകാരന് 39 വർഷം കഠിന തടവും 2,40,000 രൂപ പിഴയും ശിക്ഷ. മതിലകം മാങ്ങാലി പറമ്പിൽ റിൻഷാദിനെയാണ് (24) ചാവക്കാട് അതിവേഗ സ്പെഷൽ കോടതി ജഡ്ജി അൻയാസ് തയ്യിൽ ശിക്ഷിച്ചത്. പിഴ അടക്കാത്ത പക്ഷം 21 മാസം കൂടി അധികതടവ് അനുഭവിക്കണം. പ്രതിയിൽനിന്ന് പിഴ ഈടാക്കുന്ന പക്ഷം പിഴത്തുക അതിജീവിതക്ക് നൽകാനും കോടതി വിധിച്ചു.
2022 ഡിസംബർ 14 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഇൻസ്റ്റഗ്രാമിലേക്ക് മോശം സന്ദേശങ്ങൾ അയച്ചും നിരന്തരം നിർബന്ധിച്ചുമാണ് അതിജീവിതയെ പീഡിപ്പിച്ചത്. ചാവക്കാട് സ്റ്റേഷനിൽ വിവരം അറിയിച്ചതിനെ തുടർന്നാണ് കേസ് രജിസ്റ്റർ ചെയ്തത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ സിജു മുട്ടത്ത്, അഡ്വ. സി. നിഷ എന്നിവർ ഹാജരായി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

