Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightChavakkadchevron_rightമദ്യപാനം...

മദ്യപാനം ചോദ്യംചെയ്തയാൾ മർദനമേറ്റ് മരിച്ച കേസിൽ യുവാവ് അറസ്​റ്റിൽ

text_fields
bookmark_border
മദ്യപാനം ചോദ്യംചെയ്തയാൾ മർദനമേറ്റ് മരിച്ച കേസിൽ യുവാവ് അറസ്​റ്റിൽ
cancel
camera_alt

ഷഫീഖ്

ചാവക്കാട്: കടയുടെ മുന്നിലിരുന്ന് മദ്യപിക്കുന്നത് ചോദ്യം ചെയ്തയാൾ മർദനമേറ്റ് മരിച്ച കേസിൽ യുവാവ് അറസ്​റ്റിൽ.

അകലാട് ബദര്‍പള്ളി സൈക്കിൾ ഷോപ്പ് ഉടമ കുന്നമ്പത്ത് കോഞ്ചാടത്ത് മുഹമ്മദാലി (65) മരിച്ച കേസിൽ അകലാട് കുന്നമ്പത്ത് കുരിക്കളകത്ത് ഷഫീഖിനെയാണ് (30) വടക്കേകാട് പൊലീസ് അറസ്​റ്റ്​ ചെയ്തത്.

ഞായറാഴ്ച രാത്രി എട്ടോടെയാണ്​ സംഭവം. ദേശീയപാതയോരത്ത് മുഹമ്മദലിയുടെ വീടിനോട് ചേർന്ന സൈക്കിൾക്കടയുടെ മുന്നില്‍ ഷഫീഖും തമിഴ്നാട് സ്വദേശിയായ മുരുകനും മദ്യപിക്കുന്നതിനെ മുഹമ്മദാലി ചോദ്യം ചെയ്തു.

തുടര്‍ന്നുള്ള വാക്കുതര്‍ക്കമാണ് മർദനത്തിൽ കലാശിച്ചത്. പ്രതി ഷഫീഖിനെ കോടതി റിമാൻഡ് ചെയ്തു. കൂടെയുണ്ടായിരുന്ന മുരുകൻ ഒളിവിലാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chavakkadalcohol
News Summary - man questioned alcohol drinking died one arrested
Next Story