Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightChavakkadchevron_rightവീട്ടിൽ കയറി യുവതിയെ...

വീട്ടിൽ കയറി യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ്​ അറസ്റ്റിൽ

text_fields
bookmark_border
വീട്ടിൽ കയറി യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ്​ അറസ്റ്റിൽ
cancel
camera_alt

 ഷാനവാസ്

ചാവക്കാട്: വീട്ടിൽ അതിക്രമിച്ച് കയറി യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ. മണത്തല പള്ളിത്താഴം മേനോത്ത് വീട്ടിൽ ഷാനവാസിനെയാണ് (36) ചാവക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

കഴിഞ്ഞ മാസം നാലിനാണ് ഇയാൾ യുവതിയുടെ മണത്തലയിലെ വീട്ടിൽ അതിക്രമിച്ച് കയറി പീഡിപ്പിക്കാൻ ശ്രമിച്ചത്. പൊലീസ് അന്വേഷണം ആരംഭിച്ചതോടെ പ്രതി മുങ്ങുകയായിരുന്നു. പിന്നീട് തമിഴ്നാട്ടിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് എസ്.എച്ച്.ഒ കെ.എസ്. സെൽവരാജ്, എസ്.ഐ യാസിർ എന്നിവരുടെ നേതൃത്വത്തിൽ പിടികൂടിയത്.

അടിപിടി, കവർച്ച, ലഹരി കടത്ത് തുടങ്ങി നിരവധി കേസുകളിൽ ഇയാൾ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. എ.എസ്.ഐമാരായ എം.വി. വിനോദ്, സജിത്ത്, സീനിയർ സി.പി.ഒ പ്രജീഷ്, സി.പി.ഒമാരായ രാജേഷ്, ജയകൃഷ്ണൻ, വിനീത്, ശരത്ത് എന്നിവരാണ് പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നത്.

Show Full Article
TAGS:arrestrape attempt
News Summary - Man Arrested for Trying to Rape
Next Story