യുവാവിനെ വധിക്കാൻ ശ്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ
text_fieldsചാവക്കാട്: കടപ്പുറം ആനന്ദവാടിയിൽ യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. കടപ്പുറം അഞ്ചങ്ങാടി, വലിയകത്ത് മുഹമ്മദ് ആമീനെയാണ് (19) ചാവക്കാട് പൊലീസ് പിടികൂടിയത്. കേസിലെ അഞ്ചാം പ്രതിയായ ഇയാൾ നാട്ടിൽ എത്തിയിട്ടുണ്ടെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് അന്വേഷണം നടത്തിയ പൊലീസ് ഇയാൾ പഠിക്കുന്ന തൊഴിയൂരുള്ള കോളജിനു മുന്നിൽകാത്തു നിന്നു തന്ത്രപൂർവമാണ് പിടികൂടിയത്.
കോളനിപ്പടി ചക്കര വീട്ടിൽ സെയ്തുമുഹമ്മദിന്റെ മകൻ ഉവൈസിനെയാണ് (18) മുഹമ്മദ് ആമീൻ ഉൾപ്പടെയുളള അഞ്ചംഗ സംഘം ആക്രമിച്ചത്. കഴിഞ്ഞ ഏപ്രിൽ 19 ന് രാത്രി എട്ടോടെ ആനന്ദവാടി ബസ് സ്റ്റോപ്പിന് സമീപത്തു വെച്ചായിരുന്നു സംഭവം. ഉവൈസും പ്രതികളും ഉൾപ്പെട്ട ക്ലബ്ബുകളിൽ വെച്ചുണ്ടായ പ്രശ്നങ്ങളുമായി ബന്ധപ്പെട്ടാണ് ആക്രമണം. ചാവക്കാട് എസ്.എച്ച്.ഒ കെ.എസ്. സെൽവരാജിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ കെ. ഉമേഷ്, എം. യാസിർ, എ.എസ്.ഐ എസ്. ശ്രീരാജ് സി.പി.ഒമാരായ വി.എം. അബൂബക്കർ, മുഹമ്മദ്, റജിൻ സി രാജൻ, താജുദ്ദീൻ എന്നിവരടങ്ങുന്ന പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. കേസിലെ നാല് പ്രതികൾ ഒളിവിലാണ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ കോടതി റിമാൻഡ് ചെയ്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

