Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സമൂഹ മാധ്യമത്തിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

text_fields
bookmark_border
shaheen
cancel
camera_alt

ഷഹീൻ

ചാവക്കാട്: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. എടകഴിയൂർ കാജാ സെന്‍ററിൽ തിരുത്തിക്കാട് ഷഹീനെയാണ് (21) ചാവക്കാട് എസ്.എച്ച്.ഒ കെ.എസ്. സെൽവരാജിന്‍റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.

ചാവക്കാട് പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ സമൂഹ മാധ്യമത്തിലൂടെയാണ് പ്രതി പരിചയപെട്ടത്. തുടർന്ന് നിരന്തരം ഫോണിലൂടെ വിളിച്ചു ശല്യപെടുത്തുകയും പെൺകുട്ടിയുടെ ഫോട്ടോ കൈക്കലാക്കുകയും ചെയ്തു.

പിന്നീട് ഫോട്ടോ മോർഫ് ചെയ്തു സമൂഹ മാധ്യമത്തിൽ പ്രചരിപ്പിക്കുമെന്ന് പറഞ്ഞു ഭീഷണിപ്പെടുത്തിയ പ്രതി വീട്ടിലേക്കു അതിക്രമിച്ചു കയറി പെൺകുട്ടിയുടെ ഒരു പവൻ വരുന്ന സ്വർണമാല കൈക്കാലക്കുകയും ചെയ്തു.

എസ്.ഐമാരായ എസ്. സിനോജ്, കെ. സുനു, വനിതാ പൊലീസ് ഓഫിസർ ഷൗജിത്ത്, സി.പി.ഒമാരായ എസ്. ശരത്​, കെ. ആശിഷ്, പ്രദീപ്, ഷാരോൺ, ബിനിൽ, ബൈജു എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Man arrested for molesting girl he met on social media
Next Story