Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightChavakkadchevron_rightഡീൽ രാഷ്ട്രീയം...

ഡീൽ രാഷ്ട്രീയം ആരോപിച്ച് ഇടതും വലതും

text_fields
bookmark_border
ഡീൽ രാഷ്ട്രീയം ആരോപിച്ച് ഇടതും വലതും
cancel
camera_alt

ത​മ്പു​രാ​ൻ​പ​ടി മേ​ഖ​ല​യി​ൽ പ​ര്യ​ട​ന​ത്തി​നെ​ത്തി​യ എ​ൽ.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി എ​ൻ.​കെ. അ​ക്ബ​റി​ന് പൂ​ക്ക​ൾ ന​ൽ​കി സ്വീ​ക​രി​ക്കു​ന്നു

ചാ​വ​ക്കാ​ട്: രാ​ഷ്ട്രീ​യ​കേ​ര​ളം ഉ​റ്റു​നോ​ക്കു​ന്ന പ്ര​ധാ​ന മ​ണ്ഡ​ല​ങ്ങ​ളി​ലൊ​ന്നാ​ണ് ഗു​രു​വാ​യൂ​ർ. 2006 മു​ത​ൽ തു​ട​ർ​ച്ച​യാ​യി ഇ​ട​തു​പ​ക്ഷ​ത്തെ മാ​ത്രം നി​യ​മ​സ​ഭ​യി​ലേ​ക്ക് അ​യ​ച്ച ച​രി​ത്ര​മു​ള്ള ഗു​രു​വാ​യൂ​രി​ൽ അ​ഞ്ചാം ത​വ​ണ​യും ത​ങ്ങ​ളു​ടെ ആ​ധി​പ​ത്യം നി​ല​നി​ർ​ത്താ​ൻ പൊ​രി​ഞ്ഞ പോ​രാ​ട്ട​ത്തി​ലാ​ണ് എ​ൽ.​ഡി.​എ​ഫ്. മാ​റാ​ൻ ഉ​റ​ച്ച് ഗു​രു​വാ​യൂ​ർ എ​ന്ന മു​ദ്രാ​വാ​ക്യം ഉ​യ​ർ​ത്തി ജ​ന​ങ്ങ​ളി​ലേ​ക്ക് ഇ​റ​ങ്ങി സ​ജീ​വ പ്ര​വ​ർ​ത്ത​നം കാ​ഴ്ച വെ​ക്കു​ന്നു​ണ്ട് യു.​ഡി.​എ​ഫും സ്ഥാ​നാ​ർ​ഥി സി.​എ​ച്ച്. റ​ഷീ​ദും. നി​ല​വി​ലെ എം.​എ​ൽ.​എ എ​ൻ.​കെ. അ​ക്ബ​ർ ത​ന്നെ​യാ​ണ് ഇ​ത്ത​വ​ണ​യും എ​ൽ.​ഡി.​എ​ഫി​നാ​യി ക​ള​ത്തി​ലി​റ​ങ്ങു​ന്ന​ത്.

ക​ഴി​ഞ്ഞ അ​ഞ്ച് വ​ർ​ഷ​ത്തെ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ഗു​രു​വാ​യൂ​ർ മേ​ൽ​പാ​ലം നി​ർ​മാ​ണം ഉ​ൾ​പ്പെ​ടെ പ​ശ്ചാ​ത്ത​ല സൗ​ക​ര്യ വി​ക​സ​ന​ങ്ങ​ളും വോ​ട്ടാ​യി മാ​റു​മെ​ന്നാ​ണ് ഇ​ട​തു​പ​ക്ഷ​ത്തി​ന്റെ ക​ണ​ക്കു​കൂ​ട്ട​ൽ. ഭ​ര​ണ​വി​രു​ദ്ധ വി​കാ​ര​ത്തെ അ​തി​ജീ​വി​ച്ച് മ​ണ്ഡ​ലം നി​ല​നി​ർ​ത്തു​ക എ​ന്ന​ത് എ​ൽ.​ഡി.​എ​ഫി​ന് നി​ർ​ണാ​യ​ക​മാ​ണ്. ​മ​ണ്ഡ​ലം രൂ​പീ​കൃ​ത​മാ​യ കാ​ലം മു​ത​ൽ പ​ല​ത​വ​ണ യു.​ഡി.​എ​ഫി​നെ തു​ണ​ച്ച ച​രി​ത്ര​മാ​ണ് ഗു​രു​വാ​യൂ​രി​നു​ള്ള​ത്. 2021ൽ ​കെ.​എ​ൻ.​എ ഖാ​ദ​റി​ലൂ​ടെ പ​യ​റ്റി​യ പ​രീ​ക്ഷ​ണം പ​രാ​ജ​യ​പ്പെ​ട്ടെ​ങ്കി​ലും പ്രാ​ദേ​ശി​ക സ്വാ​ധീ​ന​മു​ള്ള നേ​താ​വി​നെ ഇ​റ​ക്കി മ​ണ്ഡ​ലം തി​രി​ച്ചു​പി​ടി​ക്കാ​നാ​ണ് യു.​ഡി.​എ​ഫ് ശ്ര​മം. തീ​ര​ദേ​ശ മേ​ഖ​ല​യി​ലെ വോ​ട്ടു​ക​ളും ന്യൂ​ന​പ​ക്ഷ വോ​ട്ടു​ക​ളു​ടെ ഏ​കീ​ക​ര​ണ​വു​മാ​ണ് പ്ര​ധാ​ന പ്ര​തീ​ക്ഷ.

ബി.​ജെ.​പി സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്റ് ബി. ​ഗോ​പാ​ല​കൃ​ഷ്ണ​നാ​ണ് എ​ൻ.​ഡി.​എ സ്ഥാ​നാ​ർ​ഥി. തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നി​ടെ അ​ദ്ദേ​ഹം ന​ട​ത്തി​യ ‘ഹി​ന്ദു എം.​എ​ൽ.​എ’ പ​രാ​മ​ർ​ശം മ​ണ്ഡ​ല​ത്തി​ൽ വ​ലി​യ രാ​ഷ്ട്രീ​യ വി​വാ​ദ​ങ്ങ​ൾ​ക്ക് വ​ഴി​വെ​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ൽ, നേ​ർ​ക്കു​നേ​ർ മ​ത്സ​രി​ക്കു​ന്ന യു.​ഡി.​എ​ഫും എ​ൽ.​ഡി.​എ​ഫും പ്ര​ചാ​ര​ണാ​യു​ധ​മാ​യി ബി.​ജെ.​പി ഡീ​ൽ രാ​ഷ്ട്രീ​യം ഉ​പ​യോ​ഗി​ക്കു​ന്നു. ഇ​രു പാ​ർ​ട്ടി​ക​ളും തെ​ര​ഞ്ഞെ​ടു​പ്പ് ഗോ​ദ​യി​ൽ ഡീ​ൽ ആ​രോ​പ​ണം ശ​ക്ത​മാ​യി ഉ​ന്ന​യി​ക്കു​ന്നു​ണ്ട്.

2006 മു​ത​ൽ എ​ൽ.​ഡി.​എ​ഫ് ആ​ണ് ഗു​രു​വാ​യൂ​ർ മ​ണ്ഡ​ലം വാ​ഴു​ന്ന​ത്. 2006ൽ ​ഇ​പ്പോ​ഴ​ത്തെ സി.​എ​ച്ച്. റ​ഷീ​ദ് 12,309 വോ​ട്ടി​നാ​ണ് എ​ൽ.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി കെ.​വി. അ​ബ്ദു​ൾ ഖാ​ദ​റി​നോ​ട് പ​രാ​ജ​യ​പ്പെ​ട്ട​ത്. തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നി​ടെ സം​ഭ​വി​ച്ച ചാ​വ​ക്കാ​ട് ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ കെ.​പി. വ​ത്സ​ല​ന്റെ കൊ​ല​പാ​ത​കം യു.​ഡി.​എ​ഫി​ന് അ​ന്ന് വ​ൻ തി​രി​ച്ച​ടി​യാ​യി. കൊ​ല​പാ​ത​കം എ​ൽ.​ഡി.​എ​ഫ് രാ​ഷ്ട്രീ​യ പ്ര​ചാ​ര​ണാ​യു​ധ​മാ​യി ഉ​പ​യോ​ഗി​ച്ച​പ്പോ​ൾ അ​തി​നെ പ്ര​തി​രോ​ധി​ക്കു​ന്ന​തി​ൽ യു.​ഡി.​എ​ഫ് സം​വി​ധാ​ന​ങ്ങ​ൾ പ​രാ​ജ​യ​പ്പെ​ട്ടു. 2021ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൻ.​കെ. അ​ക്ബ​ർ 18,268 ന്റെ ​റെ​ക്കോ​ഡ് ഭൂ​രി​പ​ക്ഷ​ത്തി​ലാ​ണ് യു.​ഡി.​എ​ഫി​ലെ കെ.​എ​ൻ.​എ. ഖാ​ദ​റി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്.

ര​ണ്ടു പ​തി​റ്റാ​ണ്ട് മു​മ്പ് ന​ഷ്ട​മാ​യ മ​ണ്ഡ​ലം തി​രി​ച്ചു​പി​ടി​ക്കാ​മെ​ന്ന ആ​ത്മ​വി​ശ്വാ​സ​ത്തി​ലാ​ണ് യു.​ഡി.​എ​ഫ് ക്യാ​മ്പ്. യു.​ഡി.​എ​ഫ് ശ​ക്തി​കേ​ന്ദ്ര​ങ്ങ​ളാ​യ വ​ട​ക്കേ​ക്കാ​ട്, പു​ന്ന​യൂ​ർ, ക​ട​പ്പു​റം പ​ഞ്ചാ​യ​ത്തു​ക​ളി​ൽ​നി​ന്ന് ല​ഭി​ക്കു​ന്ന 7000ലേ​റെ വോ​ട്ടി​ന്റെ ഭൂ​രി​പ​ക്ഷ​ത്തെ മ​റി​ക​ട​ക്കാ​ൻ ഇ​ട​തു​പ​ക്ഷ​ത്തി​നാ​വി​ല്ല എ​ന്നാ​ണ് യു.​ഡി.​എ​ഫ് ക്യാ​മ്പ് ക​ണ​ക്കു​കൂ​ട്ടു​ന്ന​ത്. ഒ​രു​മ​ന​യൂ​ർ, പു​ന്ന​യൂ​ർ​ക്കു​ളം ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലും ലീ​ഡ് പ്ര​തീ​ക്ഷി​ക്കു​ന്നു​ണ്ട്. ചാ​വ​ക്കാ​ട്, ഗു​രു​വാ​യൂ​ർ ന​ഗ​ര​സ​ഭ​ക​ളി​ൽ ഇ​ട​തു​മു​ന്ന​ണി ലീ​ഡ് ചെ​യ്യു​മെ​ന്നാ​ണ് ക​ണ​ക്കു​കൂ​ട്ട​ൽ.

ആം ​ആ​ദ്മി പാ​ർ​ട്ടി പ്ര​തി​നി​ധി​യാ​യി പോ​ളി ഗു​രു​വാ​യൂ​ർ, എ​സ്.​ഡി.​പി.​ഐ സ്ഥാ​നാ​ർ​ഥി​യാ​യി കെ.​വി. അ​ബ്ദു​ൽ നാ​സ​ർ, എ​സ്.​യു.​സി.​ഐ (സി) ​സ്ഥാ​നാ​ർ​ഥി​യാ​യി സി.​ആ​ർ. ഉ​ണ്ണി​കൃ​ഷ്ണ​ൻ എ​ന്നി​വ​രും മ​ത്സ​രി​ക്കു​ന്നു​ണ്ട്. വി​ക​സ​ന വി​ഷ​യ​ങ്ങ​ളും പ്രാ​ദേ​ശി​ക പ്ര​ശ്ന​ങ്ങ​ളും ച​ർ​ച്ച​യാ​കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഗു​രു​വാ​യൂ​രി​ലെ വോ​ട്ട​ർ​മാ​ർ ആ​ർ​ക്കൊ​പ്പം നി​ൽ​ക്കു​മെ​ന്ന​ത് പ്ര​വ​ച​നാ​തീ​ത​മാ​ണ്. മ​ണ്ഡ​ല​ത്തി​ൽ ബി.​ജെ.​പി ക്ക് ​ല​ഭി​ക്കു​ന്ന വോ​ട്ടു​ക​ളു​ടെ എ​ണ്ണം എ​ൽ.​ഡി.​എ​ഫ്, യു.​ഡി.​എ​ഫ് വി​ജ​യ പ​രാ​ജ​യ​ങ്ങ​ളെ നി​ർ​ണ​യി​ക്കു​ന്ന ഘ​ട​ക​ങ്ങ​ളി​ൽ പ്ര​ധാ​ന​മാ​ണ് എ​ന്നാ​ണ് രാ​ഷ്ട്രീ​യ നി​രീ​ക്ഷ​ക​രു​ടെ വി​ല​യി​രു​ത്ത​ൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:election campaignchavakkadCandidatesKerala Assembly Election 2026
News Summary - Left and right accuse each other of deal politics
Next Story