Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightChavakkadchevron_rightകോവിഡ് ബാധിച്ച് മരിച്ച...

കോവിഡ് ബാധിച്ച് മരിച്ച പ്രവാസിയുടെ കുടുംബത്തിന് കെ.എം.സി.സി കാരുണ്യ ഭവനം

text_fields
bookmark_border
കോവിഡ് ബാധിച്ച് മരിച്ച പ്രവാസിയുടെ കുടുംബത്തിന് കെ.എം.സി.സി കാരുണ്യ ഭവനം
cancel
camera_alt

ഗ​ൾ​ഫി​ൽ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച ക​ട​പ്പു​റം മൂ​സാ​റോ​ഡ് പ​ഴൂ​ര്‍ ഹം​സ​യു​ടെ കു​ടും​ബ​ത്തി​ന് കെ.​എം.​സി.​സി നി​ർ​മി​ക്കു​ന്ന കാ​രു​ണ്യ ഭ​വ​ന​ത്തി​ന് സി.​എ​ച്ച്. റ​ഷീ​ദ് ശി​ല​യി​ടു​ന്നു

ചാ​വ​ക്കാ​ട്: ഗ​ൾ​ഫി​ൽ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച പ്ര​വാ​സി​യു​ടെ കു​ടും​ബ​ത്തി​ന് കെ.​എം.​സി.​സി കാ​രു​ണ്യ ഭ​വ​നം. ക​ട​പ്പു​റം മൂ​സാ​റോ​ഡ് സ്വ​ദേ​ശി പ​ഴൂ​ര്‍ ഹം​സ​യു​ടെ കു​ടും​ബ​ത്തി​നാ​ണ് യു.​എ.​ഇ കെ.​എം.​സി.​സി ക​ട​പ്പു​റം പ​ഞ്ചാ​യ​ത്ത് കോ​ഓ​ഡി​നേ​ഷ​ന്‍ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ശി​ഹാ​ബ് ത​ങ്ങ​ൾ കാ​രു​ണ്യ ഭ​വ​നം ബൈ​ത്തു​റ​ഹ്മ നി​ർ​മി​ച്ചു ന​ൽ​കു​ന്ന​ത്. ഷാ​ര്‍ജ​യി​ല്‍ ക​ഫ്‌​ത്തേ​രി​യ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്ന ഹം​സ കോ​വി​ഡ് ബാ​ധി​ച്ച് ദു​ൈ​ബ​ലെ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലി​രി​ക്കെ ക​ഴി​ഞ്ഞ വ​ർ​ഷം ജൂ​ണ്‍ 23നാ​ണ് മ​രി​ച്ച​ത്.

ശി​ലാ​സ്ഥാ​പ​നം മു​സ്‌​ലിം ലീ​ഗ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി സി.​എ​ച്ച്. റ​ഷീ​ദ് നി​ര്‍വ​ഹി​ച്ചു. ലീ​ഗ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് തെ​ക്ക​ര​ക​ത്ത് ക​രീം ഹാ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് ഹ​സീ​ന താ​ജു​ദ്ദീ​ന്‍, ജി​ല്ലാ പ​ഞ്ചാ​യ​ത്ത്​ അം​ഗം വി.​എം. മു​ഹ​മ്മ​ദ് ഗ​സാ​ലി, പി.​എ. ഷാ​ഹു​ല്‍ ഹ​മീ​ദ്, ആ​ര്‍.​കെ. ഇ​സ്മാ​യി​ല്‍, പി.​കെ. അ​ബൂ​ബ​ക്ക​ര്‍, സി. ​അ​ലി​ക്കു​ഞ്ഞി, പി.​കെ. അ​ലി​ക്കു​ഞ്ഞി, പി. ​അ​ബ്​​ദു​ല്‍ ഹ​മീ​ദ്, കെ.​എ​സ്. ന​ഹാ​സ്, സു​ബൈ​ര്‍ ത​ങ്ങ​ള്‍, ആ​ര്‍.​സി. അ​ഹ​മ്മ​ദ് ഷ, ​കെ.​എ​ച്ച്. നാ​സ​ര്‍, ജാ​ഫ​ര്‍ അ​ടി​തി​രു​ത്തി, പി.​കെ. മ​ന്‍സൂ​ര്‍, ആ​ര്‍.​പി. ഷ​ബീ​ര്‍ അ​ലി, ടി.​കെ. ഹാ​റൂ​ണ്‍, ആ​ര്‍.​എ​സ്. മു​ഹ​മ്മ​ദ് മോ​ന്‍, അ​ഷ​റ​ഫ് തോ​ട്ടു​ങ്ങ​ല്‍, എ.​എ​ച്ച്. സൈ​നു​ല്‍ ആ​ബി​ദ, റാ​ഫി വ​ലി​യ​ക​ത്ത്, പി.​വി. ഉ​മ്മ​ര്‍ കു​ഞ്ഞി, സു​ഹൈ​ല്‍ ത​ങ്ങ​ള്‍, അ​ഷ്‌​ക​റ​ലി മു​ന​ക്ക​ക്ക​ട​വ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chavakkadKMCC
Next Story