കാപ്പ നിയമം ചുമത്തി തിരുവത്ര സ്വദേശിയെ ജയിലിലടച്ചു
text_fieldsചാവക്കാട്: ഗുരുവായൂര്‍ പൊലീസ് സബ് ഡിവിഷനിലെ വിവിധ സ്റ്റേഷനുകളില്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ തിരുവത്ര പുത്തന്‍കടപ്പുറം താഴത്ത് വീട്ടില്‍ റിന്‍ഷാദിനെ (24) കാപ്പ നിയമം പ്രകാരം അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചു.
ജില്ലാ കലക്ടറുടെ കാപ്പ പ്രകാരമുള്ള കരുതല്‍ തടങ്കല്‍ ഉത്തരവിന്റെ അടിസ്ഥാനത്തിൽ തൃശൂർ സിറ്റി പൊലീസ് കമീഷണര്‍ ആര്. ഇളങ്കോയുടെ നിര്‍ദേശപ്രകാരമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. അര്‍ഷാദ്, വല്യോന് എന്നീ പേരുകളിലും അറിയപ്പെടുന്ന റിന്‍ഷാദ് കാപ്പ നിയമപ്രകാരം ജില്ലയില്‍ പ്രവേശിക്കരുതെന്ന തൃശൂര്‍ റേഞ്ച് ഡി.ഐ.ജിയുടെ ഉത്തരവ് ലംഘിച്ചതിനെ തുടര്‍ന്ന് ജയിലിലായിരുന്നു. കഴിഞ്ഞയാഴ്ചയാണ് പുറത്തിറങ്ങിയത്.
അറസ്റ്റ് ചെയ്ത പ്രതിയെ വിയ്യൂര്‍ സെന്‍ട്രൽ ജയിലിലെത്തിച്ച് കരുതല്‍ തടങ്കലിലാക്കി. ഗുരുവായൂര്‍ എ.സി.പി. ടി.എസ്. സിനോജിന്റെ നേതൃത്വത്തില്‍ ചാവക്കാട് സി.ഐ വി.വി. വിമല്‍, എസ്.ഐ കെ.ആര്. റെമിന്‍, സി.പി.ഒമാരായ വിനോദ്, ബൈജു, റോബര്‍ട്ട്, അനൂപ് എന്നിവരടങ്ങുന്ന സംഘമാണ് ഇയാളെ താമസസ്ഥലത്തുനിന്ന് പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.