Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightChavakkadchevron_rightന​വ​തി​യു​ടെ നി​റ​വി​ൽ...

ന​വ​തി​യു​ടെ നി​റ​വി​ൽ കാ​ക്ക​ശ്ശേ​രി മാ​ഷ്

text_fields
bookmark_border
രാ​ധാ​കൃ​ഷ്ണ​ൻ കാ​ക്ക​ശ്ശേ​രി​
cancel
camera_alt

ജി​ല്ല​യു​ടെ വി​വി​ധ മേ​ഖ​ല​യി​ൽ നി​ന്നു​ള്ള എ​ഴു​ത്തു​കാ​ർ രാ​ധാ​കൃ​ഷ്ണ​ൻ കാ​ക്ക​ശ്ശേ​രി​ക്കൊ​പ്പം

ചാ​വ​ക്കാ​ട്: ചാ​വ​ക്കാ​ട്ടെ സാ​മൂ​ഹി​ക സാം​സ്കാ​രി​ക രം​ഗ​ത്ത് നി​റ​സാ​ന്നി​ധ്യ​മാ​യ അ​ധ്യാ​പ​ക​നും എ​ഴു​ത്തു​കാ​ര​നു​മാ​യ രാ​ധാ​കൃ​ഷ്ണ​ൻ കാ​ക്ക​ശ്ശേ​രി ന​വ​തി​യു​ടെ നി​റ​വി​ൽ. ആ​ശം​സ അ​റി​യി​ച്ചും അ​നു​ഗ്ര​ഹം തേ​ടി​യും ജി​ല്ല​യു​ടെ വി​വി​ധ മേ​ഖ​ല​യി​ൽ നി​ന്നു​ള്ള എ​ഴു​ത്തു​കാ​രാ​ണ് ചാ​വ​ക്കാ​ട് കോ​ഴി​ക്കു​ള​ങ്ങ​ര ക്ഷേ​ത്ര​ത്തി​നു സ​മീ​പ​ത്തെ വീ​ട്ടി​ലെ​ത്തി​യ​ത്.

ഭാ​ര്യ ചാ​വ​ക്കാ​ട് കോ​ഴി​ക്കു​ള​ങ്ങ​ര കോ​മ​ര​ത്ത് വീ​ട്ടി​ൽ അ​ച്യു​ത​ൻ​നാ​യ​രു​ടെ മ​ക​ൾ ക​ണി​യാ​ശേ​രി വി​ലാ​സി​നി ക​ഴി​ഞ്ഞ മാ​സ​മാ​ണ് അ​ന്ത​രി​ച്ച​ത്. അ​തു​കൊ​ണ്ട് ത​ന്നെ ന​വ​തി​യു​ടെ പൂ​ർ​ണ​ത​യി​ൽ ആ​ഘോ​ഷ​ങ്ങ​ളൊ​ന്നു​മു​ണ്ടാ​യി​രു​ന്നി​ല്ല. വ​സ​തി സ​ന്ദ​ർ​ശി​ച്ച എ​ഴു​ത്തു​കാ​ർ മാ​ഷു​മാ​യു​ള്ള അ​നു​ഭ​വ​ങ്ങ​ൾ പ​ങ്കു​വെ​ച്ചു.

ത​ങ്ങ​ൾ എ​ഴു​തി​യ പു​സ്ത​ക​ങ്ങ​ൾ അ​ദ്ദേ​ഹ​ത്തി​ന് സ​മ​ർ​പ്പി​ച്ച് അ​നു​ഗ്ര​ഹം തേ​ടി. ക​വി​ത​ക​ൾ ചൊ​ല്ലി​യും ക​ഥ​ക​ൾ പ​റ​ഞ്ഞും മാ​ഷു​മാ​യു​ള്ള സാ​യാ​ഹ്നം അ​വി​സ്മ​ര​ണി​യ​മാ​ക്കി. പ്ര​സാ​ദ് കാ​ക്ക​ശേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ഹ​മ്മ​ദ് മു​ഈ​നു​ദ്ദീ​ൻ പൊ​ന്നാ​ട​യ​ണി​യി​ച്ചു. ഗു​രു​വാ​യൂ​ർ കൃ​ഷ്ണ​ൻ​കു​ട്ടി ഉ​പ​ഹാ​രം ന​ൽ​കി.

പി.​വി. ദി​ലീ​പ് കു​മാ​ർ, മ​ണി ചാ​വ​ക്കാ​ട്, മ​നോ​ഹ​ര​ൻ പേ​ര​കം, ഷാ​ജി അ​മ്പ​ല​ത്ത്, ല​ത്തീ​ഫ് മ​മ്മി​യൂ​ർ, ഷ​റ​ഫു​ദ്ദീ​ൻ, മു​ഹ​മ്മ​ദ് ഷ​രീ​ഫ്, ഒ.​കെ. വ​ത്സ​ല​ൻ, കെ.​കെ. മ​നോ​ജ്, എ.​ബി. വി​നോ​ദ​ൻ, എം. ​കു​മാ​ര​ൻ, ദേ​വൂ​ട്ടി ഗു​രു​വാ​യൂ​ർ, ഷീ​ന മോ​ൾ ഗു​രു​വാ​യൂ​ർ, ജ​യ​ന്തി അ​റ​ക്ക​ൽ, പ്രീ​ജ ഷൈ​ജു, വി.​എ​സ്. ര​മ്യ, അ​സി​മ, ജി​നി, ടി​ൻ​റു ഷ​നൂ​സ്, സി.​എ. ഷൈ​ല​ജ, എം.​ബി. ഷൈ​ബി, ബേ​ബി വ​ത്സ​ല​ൻ, മെ​ഹ​റു​ന്നീ​സ ബ​ഷീ​ർ, സു​ഷീ​ൽ, മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രാ​യ കെ.​സി. ശി​വ​ദാ​സ്, ഖാ​സിം സെ​യ്ദ്, പാ​ർ​വ​തി ര​ജ​നീ​ഷ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. വാ​യ​ന​ക്കാ​ര​നോ​ട് സം​വ​ദി​ക്കാ​ത്ത ക​വി​ത​ക​ൾ എ​ഴു​തി​യ​തു​കൊ​ണ്ട് കാ​ര്യ​മി​ല്ലെ​ന്ന് ന​ന്ദി പ​റ​ഞ്ഞ് കാ​ക്ക​ശേ​രി മാ​ഷ് ഓ​ർ​മി​പ്പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Thrissur NewsBirthdayRadhakrishnan Kakkassery
News Summary - Kakkasherri mash in the color of Navathi
Next Story