Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range അകലാട് ബീച്ചിൽ വീടുകയറി ആക്രമണം; ഗൃഹനാഥനും കുടുംബാംഗങ്ങൾക്കും പരിക്ക്
text_fieldsbookmark_border
Listen to this Article
ചാവക്കാട്: അകലാട്ടുണ്ടായ വീടുകയറി ആക്രമണത്തിൽ ഗൃഹനാഥനും കുടുംബാംഗങ്ങൾക്കും പരിക്കേറ്റു. അകലാട് ഒറ്റയിനി ബീച്ചിൽ കണ്ടാണത്ത് ഖാദറിന്റെ മകൻ ഗഫൂർ (48), ഭാര്യ സാബിറ (35), മകൾ ദിലു (13) എന്നിവർക്കാണ് മർദനമേറ്റത്.
ഗഫൂറിന്റെ പരിക്ക് സാരമുള്ളതാണ്. മൂവരെയും ചാവക്കാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർചികിത്സക്കായി ചാവക്കാട് രാജ ആശുപത്രിയിലേക്ക് മാറ്റി.
ഒറ്റയിനി ബീച്ചിൽ നിർമാണം നടന്നുകൊണ്ടിരിക്കുന്ന വീടുകൾ കേന്ദ്രീകരിച്ച് ലഹരിമരുന്ന് വിൽപനയും ഉപയോഗവും നടക്കുന്നതിനെതിരെ സംസാരിച്ചെന്നാരോപിച്ചാണ് ആക്രമണം. വടക്കേകാട് പൊലീസ് സ്ഥലത്തെത്തി.
Next Story

