അംബാസഡര്‍ കാര്‍ പ്രേമികളുടെ ക്ലബിന് സര്‍ക്കാര്‍ രജിസ്ട്രേഷന്
text_fieldsദ അംബാസഡര്‍ റൈഡേഴ്സ് ക്ലബ് ഭാരവാഹികള്‍ ലോഗോ പ്രകാശനം ചെയ്യുന്നു
ചാവക്കാട്: അംബാസഡര്‍ കാര്‍ ഉപയോക്താക്കളുടെ സംസ്ഥാനതല കൂട്ടായ്മ 'ദ അംബാസഡര്‍ റൈഡേഴ്സ് ക്ലബി'ന് (ടി.എ.ആര്.സി) സര്‍ക്കാര്‍ രജിസ്ട്രേഷന്. പാര്‍ട്സ് കിട്ടാത്തതും നിശ്ചിത കാലാവധി കഴിഞ്ഞ വാഹനങ്ങള്‍ പൊളിക്കണമെന്ന നിയമം മൂലമുള്ള പ്രശ്നങ്ങളുമെല്ലാം സര്‍ക്കാറിന് മുന്നില്‍ അവതരിപ്പിക്കാനുള്ള വേദിയാവും ക്ലബെന്ന് സെക്രട്ടറി ജോയ് ചാവക്കാട് പറഞ്ഞു.
ചാവക്കാട്ട് നടന്ന പരിപാടിയില്‍ ക്ലബിെൻറ ലോഗോ പ്രകാശനം ചെയ്തു. സുരേഷ് തിരുവനന്തപുരമാണ് ക്ലബ് പ്രസിഡൻറ്. സജീവ് പാലക്കാട് (ട്രഷ), സുധീഷ് ഉണ്ണി പാലക്കാട് (വൈ. പ്രസി), നൗഷാദ് റിയാസ് പെരിന്തല്‍മണ്ണ (ജോ. സെക്ര), അഡ്വ. അരുണ്‍കുമാര്‍ വയനാട്, രഞ്ജിത്ത് ആലപ്പുഴ (എക്സിക്യൂട്ടിവ് അംഗങ്ങള്‍) എന്നിവരാണ് മറ്റു ഭാരവാഹികള്‍.