വിനോദയാത്ര അവിസ്മരണീയമാക്കാൻ ബ്ലാങ്ങാട് ബീച്ചിൽ ഒരുങ്ങുന്നു ഫ്ലോട്ടിങ് ബ്രിഡ്ജ്
text_fieldsബ്ലാങ്ങാട് ബീച്ചിൽ ഫ്ലോട്ടിങ് ബ്രിഡ്ജ് നിർമാണം അവസാനഘട്ടത്തിൽ
ചാവക്കാട്: വിനോദയാത്ര അവിസ്മരണീയമാക്കി തിരകൾക്കൊപ്പം ആന്ദോളനമാടി നടന്നു കയറാൻ ബ്ലാങ്ങാട് ബീച്ചിൽ ഫ്ലോട്ടിങ് ബ്രിഡ്ജ് ഒരുങ്ങുന്നു.
കോഴിക്കോട് ജില്ലയിലെ ബേപ്പൂർ ബീച്ചിലാണ് സംസ്ഥാനത്ത് ആദ്യമായി ഫ്ലോട്ടിങ് ബ്രിഡ്ജ് സ്ഥാപിച്ചത്. വലിയ സ്വീകാര്യതയാണ് സഞ്ചാരികളിൽനിന്ന് ഇതിന് ലഭിച്ചത്. ഇതോടെ തീരദേശ ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ 10 ജില്ലകളിൽ കൂടി ഫ്ലോട്ടിങ് ബ്രിഡ്ജ് സ്ഥാപിക്കാൻ വകുപ്പ് തീരുമാനിക്കുകയായിരുന്നു.
ജില്ലയിലെത്തന്നെ ഏറ്റവും കൂടുതൽ വിനോദ സഞ്ചാരികൾ എത്തുന്ന ചാവക്കാട് ബ്ലാങ്ങാട് ബീച്ചിനെ ഈ പദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് എൻ.കെ. അക്ബർ എം.എൽ.എ മന്ത്രി മുഹമ്മദ് റിയാസിന് കത്ത് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ബ്ലാങ്ങാട് ബീച്ചിന് ഫ്ലോട്ടിങ് ബ്രിഡ്ജ് അനുവദിച്ചത്. ബ്ലാങ്ങാട് ബീച്ച് പാർക്കിന്റെ നേരെ പടിഞ്ഞാറ് ഭാഗത്താണ് ഫ്ലോട്ടിങ് ബ്രിഡ്ജ് ഒരുക്കിയിട്ടുള്ളത്. പ്രവർത്തനോദ്ഘാടനം ഉടനെയുണ്ടാകും.

