Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മകളെ പീഡിപ്പിച്ച സംഭവത്തിൽ പിതാവ് അറസ്റ്റിൽ
text_fieldsbookmark_border
Listen to this Article
ചാവക്കാട്: മകളെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ പിതാവ് അറസ്റ്റിൽ. ചാവക്കാട് സ്വദേശിയായ 45കാരനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇപ്പോൾ പ്ലസ് വൺ വിദ്യാർഥിനിയായ മകൾ ആറാം ക്ലാസിൽ പഠിക്കുന്ന കാലം മുതൽ ഇയാൾ പീഡിപ്പിക്കുകയായിരുന്നു.
വിദ്യാർഥിനി സ്കൂളിൽ അധ്യാപകരോട് വിവരം പറഞ്ഞതിനെത്തുടർന്ന് സ്കൂൾ അധികൃതർ ചൈൽഡ് ലൈൻ പ്രവർത്തകരെ അറിയിച്ചു. ചൈൽഡ് ലൈൻ പ്രവർത്തകർ വിദ്യാർഥിനിയിൽനിന്ന് മൊഴിയെടുത്ത് വിവരം ചാവക്കാട് പൊലീസിന് കൈമാറിയതിനെത്തുടർന്നാണ് പൊലീസ് നടപടിയെടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

