മകളുടെ വിവാഹ ദിനത്തിൽ വൃക്കരോഗികൾക്ക് സഹായ ഹസ്തവുമായി കുടുംബം
text_fieldsയുവതിയുടെ വിവാഹദിനത്തിൽ വൃക്കരോഗികൾക്ക് ഡയാലിസിസ് ചെയ്യാൻ നൽകുന്ന തുകയുടെ ചെക്ക് ഡോ. അസ്ലം സലീം കൺസോൾ ട്രസ്റ്റ് പ്രസിഡൻറ് സി.കെ. ഹക്കീം ഇമ്പാർക്കിന് കൈമാറുന്നു
ചാവക്കാട്: മകളുടെ വിവാഹച്ചടങ്ങിൽ വൃക്കരോഗികൾക്ക് സഹായവുമായി കുടുംബം. മുതുവട്ടൂർ പൂന്താത്ത് സലീമാണ് മകളുടെ വിവാഹച്ചടങ്ങിൽ 100 ഡയാലിസിസിനുള്ള സഹായം നൽകി മാതൃക കാണിച്ചത്.
സലീമിെൻറ മകൻ ഡോ. അസ്ലം സലീം സഹായത്തുകയുടെ ചെക്ക് വൃക്കരോഗികൾക്ക് സൗജന്യ ഡയാലിസിസ് നൽകിവരുന്ന കൺസോൾ മെഡിക്കൽ ചാരിറ്റബിൾ ്രടസ്റ്റ് പ്രസിഡൻറ് സി.കെ. ഹക്കീം ഇമ്പാർക്ക്, ജനറൽ സെക്രട്ടറി പി.എം. അബ്ദുൽ ഹബീബ് എന്നിവർക്ക് കൈമാറി.
ചടങ്ങിൽ മാതൃഭൂമി കോഴിക്കോട് യൂനിറ്റ് ചീഫ് കോഒാഡിനേറ്റർ പി.കെ. പ്രമോദ്, ചാവക്കാട് നഗരസഭ പ്രതിപക്ഷ നേതാവ് കെ.വി. സത്താർ, കെ.എസ്.ഇ.ബി എക്സിക്യൂട്ടിവ് എൻജിനീയർ മുഹമ്മദ് അലി, എം.എ. ബാബു, താഴത്ത് കബീർ എന്നിവർ പങ്കെടുത്തു.