Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightChavakkadchevron_rightഡോഗ് സ്ക്വാഡുമായി...

ഡോഗ് സ്ക്വാഡുമായി ലഹരിവേട്ട; നാലുപേർ അറസ്റ്റിൽ

text_fields
bookmark_border
ഡോഗ് സ്ക്വാഡുമായി ലഹരിവേട്ട; നാലുപേർ അറസ്റ്റിൽ
cancel
camera_alt

ത്രി​ജ്വ​ൽ, ജി​ത്ത്, മു​ഹ​സി​ൻ, വൈ​ശാ​ഖ്

ചാ​വ​ക്കാ​ട്: ഡോ​ഗ് സ്ക്വാ​ഡു​മാ​യി ന​ട​ത്തി​യ വേ​ട്ട​യി​ൽ ര​ണ്ടി​ട​ത്തു​നി​ന്ന് ക​ഞ്ചാ​വു​മാ​യി നാ​ലു​പേ​ർ അ​റ​സ്റ്റി​ൽ. ല​ഹ​രി​മ​രു​ന്ന് വേ​ട്ട​യി​ൽ വി​ദ​ഗ്ധ​യാ​യ ലാ​റ എ​ന്ന പൊ​ലീ​സ് നാ​യു​മാ​യി ചാ​വ​ക്കാ​ട് പൊ​ലീ​സ് ന​ട​ത്തി​യ വേ​ട്ട​യി​ലാ​ണ് ക​ഞ്ചാ​വ് പി​ടി​കൂ​ടി​യ​ത്. ക​ട​പ്പു​റം ക​ള്ളാ​മ്പി​പ്പ​ടി​യി​ലെ ബീ​ച്ച് ഹൗ​സി​നു​മു​ന്നി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന കാ​റി​ന​ക​ത്തു​നി​ന്ന് 200 ഗ്രാ​മും തൊ​ട്ടാ​പ്പി​ലെ വാ​ട​ക​വീ​ട്ടി​ൽ​നി​ന്ന് 50 ഗ്രാ​മും ക​ഞ്ചാ​വാ​ണ് ചാ​വ​ക്കാ​ട് എ​സ്.​എ​ച്ച്.​ഒ വി​പി​ൻ കെ. ​വേ​ണു​ഗോ​പാ​ലി​ന്റെ നേ​തൃ​ത്വ​ത്തി​ൽ പി​ടി​ച്ചെ​ടു​ത്ത​ത്. ക​ഞ്ചാ​വ് ക​ണ്ടെ​ടു​ത്ത കാ​റി​ൽ​നി​ന്നാ​ണ് ക​ട​പ്പു​റം വെ​ളി​ച്ചെ​ണ്ണ​പ്പ​ടി ഹാ​ജ്യാ​ര​ക​ത്ത് മു​ഹ്സി​ൻ (31), തി​രു​വ​ത്ര മ​ത്രം​കോ​ട്ട് ജി​ത്ത് (30), പാ​വ​റ​ട്ടി മ​രു​ത​യൂ​ർ കൊ​ച്ചാ​ത്തി​രി വൈ​ശാ​ഖ് (26) എ​ന്നി​വ​രെ പി​ടി​കൂ​ടി​യ​ത്. ഇ​വ​ർ​ക്ക് ക​ഞ്ചാ​വ് ന​ൽ​കു​ന്ന​ത് തൊ​ട്ടാ​പ്പി​െ​ല പ​ഞ്ചു​ട്ടി​യാ​ണെ​ന്ന് മ​ന​സ്സി​ലാ​ക്കി​യെ പൊ​ലീ​സ് തൊ​ട്ടാ​പ്പ് പൂ​ക്കോ​യ ത​ങ്ങ​ൾ റോ​ഡി​ൽ വാ​ട​ക​ക്കു താ​മ​സി​ക്കു​ന്ന തൊ​ട്ടാ​പ്പ് പ​ഴു​മി​ങ്ങ​ൽ ത്രി​ജ്വ​ലി​ന്റെ (24) വീ​ട്ടി​ലെ​ത്തി. പൊ​ലീ​സ് നാ​യു​മാ​യി ഇ​വി​ടെ ന​ട​ത്തി​യ തി​ര​ച്ചി​ലി​ലാ​ണ് വി​ൽ​ക്കാ​ൻ വെ​ച്ച 50 ഗ്രാം ​ക​ഞ്ചാ​വ് ക​ണ്ടെ​ത്തി​യ​ത്. ത്രി​ജ്വ​ലി​നെ​യും അ​റ​സ്റ്റു ചെ​യ്തു.

ജി​ല്ല പൊ​ലീ​സ് മേ​ധാ​വി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം ന​ട​ത്തു​ന്ന മ​യ​ക്കു​മ​രു​ന്ന് വേ​ട്ട​യു​ടെ ഭാ​ഗ​മാ​യാ​ണ് ചാ​വ​ക്കാ​ട് മേ​ഖ​ല​യി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ഗു​രു​വാ​യൂ​ർ എ.​സി.​പി കെ ​ജി. സു​രേ​ഷ് രൂ​പ​വ​ത്ക​രി​ച്ച പൊ​ലീ​സ് ടീ​മും ഡോ​ഗ് സ്ക്വാ​ഡു​മാ​ണ് സം​യു​ക്ത​മാ​യി തി​ര​ച്ചി​ൽ ന​ട​ത്തി​യ​ത്. എ​സ്.​ഐ​മാ​രാ​യ സെ​സി​ൽ രാ​ജ്, ബി​ജു പ​ട്ടാ​മ്പി, എ.​എ​സ്.​ഐ ശ്രീ​ജി, ല​ത്തീ​ഫ്, സി.​പി.​ഒ​മാ​രാ​യ ഹം​ദ്, സ​ന്ദീ​പ്, പ്ര​സീ​ദ, സ​ജീ​ഷ്, അ​ന​സ്, വി​നീ​ത്, ഡോ​ഗ് ഹാ​ൻ​ഡ്‍ല​ർ അ​നൂ​പ് എ​ന്നി​വ​രും പ​രി​ശോ​ധ​ന​സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Dog SquadDrug Huntingarrested
News Summary - Drug Hunting with Dog Squad; Four people were arrested
Next Story