Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കടം ചോദിച്ച പണം നൽകാത്തതിന്​ യുവാവിനെ ആക്രമിച്ച പ്രതി അറസ്റ്റിൽ

text_fields
bookmark_border
കടം ചോദിച്ച പണം നൽകാത്തതിന്​  യുവാവിനെ ആക്രമിച്ച പ്രതി അറസ്റ്റിൽ
cancel

ചാവക്കാട്: പണം കടം ചോദിച്ചത് നൽകാത്തതിന് യുവാവിനെ ആക്രമിച്ച കേസിലെ പ്രതി അസ്റ്റിൽ. പാലയൂർ റോഡിൽ മുസ്ലിം വീട്ടിൽ ഷറഫുദ്ദീനെയാണ് (കോടാലി ഷറഫു 34 ) എച്ച്.എസ്.ഒ കെ.എസ്. സെൽവരാജിന്റെ നേതൃത്വത്തിൽ ചാവക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ബുധനാഴ്ച്ച രാത്രി 10നാണ് സംഭവം.

പാലയൂർ റോഡിലെ യൂസ്ഡ് കാർ ഷോറൂം ജീവനക്കാരനായ മനോജിനെയാണ് ഇരുമ്പ് പൈപ്പ് കൊണ്ട് തലക്കു അടിച്ച് പരിക്കേൽപിച്ചത്. പണം കടം ചോദിച്ചത് മനോജ് നൽകാത്തത്തിലുള്ള വിരോധമാണ് ആക്രമണത്തിന് കാരണമെന്നും സ്ഥിരം മദ്യപാനിയും, ലഹരിക്ക് അടിമയുമായ പ്രതി മുൻപും നിരവധി കേസുകളിൽ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. എസ്.ഐ. ഒ.പി. അനിൽകുമാർ, സീനിയർ സി.പി.ഒ എം. ഗീത, സി.പി.ഒ മാരായ ബിനിൽ ബാബു, വി. രാജേഷ്, കെ.വി. പ്രദീപ്‌, എസ്. ശരത്ത് എന്നിവരടങ്ങുന്ന പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Defendant arrested for assaulting youth for non-payment of loan
Next Story