Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightChavakkadchevron_rightസ​ർ​വി​സ് റോ​ഡ് പ​ണി...

സ​ർ​വി​സ് റോ​ഡ് പ​ണി തീ​ർ​ക്കാ​തെ വ​ഴി​യ​ട​ച്ച് ദേ​ശീ​യപാ​ത നി​ർ​മാ​ണം

text_fields
bookmark_border
സ​ർ​വി​സ് റോ​ഡ് പ​ണി തീ​ർ​ക്കാ​തെ വ​ഴി​യ​ട​ച്ച് ദേ​ശീ​യപാ​ത നി​ർ​മാ​ണം
cancel

ചാ​വ​ക്കാ​ട്: ദേ​ശീ​യ​പാ​ത നി​ർ​മാ​ണം തോ​ന്നി​യ​പോ​ലെ​യാ​യ​തോ​ടെ കോ​ട്ട​പ്പു​റം ചി​ങ്ങ​നാ​ത്ത് പാ​ലം റോ​ഡി​ലൂ​ടെ​യു​ള്ള യാ​ത്ര മു​ട​ങ്ങി. നി​ല​വി​ലെ ദേ​ശീ​യ പാ​ത​യി​ൽ നി​ന്ന് ഈ ​റോ​ഡി​ലേ​ക്ക് പ്ര​വേ​ശി​ക്കാ​നാ​കാ​തെ പ്ര​ദേ​ശ​വാ​സി​ക​ൾ ദു​രി​ത​ത്തി​ലാ​ണ്. തി​രു​വ​ത്ര കോ​ട്ട​പ്പു​റം ചി​ങ്ങ​നാ​ത്ത് ക​ട​വ് പാ​ലം റോ​ഡി​ൽ നി​ര​വ​ധി കു​ടും​ബ​ങ്ങ​ളാ​ണ് താ​മ​സി​ക്കു​ന്ന​ത്. അ​ത്യാ​വ​ശ്യ സാ​ധ​ന​ങ്ങ​ൾ വാ​ങ്ങാ​ൻ പോ​ലും നൂ​റു​ക​ണ​ക്കി​ന് മീ​റ്റ​ർ ന​ട​ന്നു പു​തി​യ​റ വ​ഴി വ​ള​ഞ്ഞു വേ​ണം കോ​ട്ട​പ്പു​റ​ത്ത് എ​ത്താ​ൻ.

ദേ​ശീ​യ​പാ​ത അ​ധി​കൃ​ത​രാ​ണ് ദേ​ശീ​യ പാ​ത​യി​ൽ നി​ന്ന് മു​നി​സി​പ്പാ​ലി​റ്റി റോ​ഡി​ലേ​ക്ക് സ​ഞ്ച​ര​പ്പാ​ത നി​ർ​മി​ക്കേ​ണ്ട​തെ​ന്ന് പ​റ​യു​ന്നു. അ​തേ​സ​മ​യം, ജ​ന​ങ്ങ​ളു​ടെ ദു​രി​ത​ത്തി​ൽ ജ​ന​പ്ര​തി​നി​ധി​ക​ൾ നോ​ക്ക് കു​ത്തി​ക​ളാ​കു​ന്ന കാ​ഴ്ച​യാ​ണ് കാ​ണു​ന്ന​ത്. പു​തി​യ​റ​യി​ൽ​നി​ന്ന് പു​ന്ന​യി​ലേ​ക്കു​ള്ള റോ​ഡി​ലേ​ക്ക് പ്ര​വേ​ശി​ക്കാ​നും വ​ഴി ഒ​രു​ക്കി​യി​ട്ടി​ല്ല. ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളി​ൽ സാ​ഹ​സി​ക​മാ​യാ​ണ് ഇ​തി​ലൂ​ടെ യാ​ത്ര ന​ട​ത്തു​ന്ന​ത്. നാ​ട്ടു​കാ​രു​ടെ സ​ഞ്ചാ​ര സ്വാ​ത​ന്ത്ര്യ​ത്തി​ന് ഒ​രു വി​ല​യും ക​ൽ​പി​ക്കാ​തെ​യാ​ണ് ദേ​ശീ​യ​പാ​ത വി​ക​സ​നം ന​ട​ക്കു​ന്ന​ത്. ഇ​തി​നെ​തി​രെ രം​ഗ​ത്തി​റ​ങ്ങാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ് ജ​ന​ങ്ങ​ൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ConstructionNational HighwayService Road
News Summary - Construction of National Highway by closing service road pending work
Next Story