Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ൽനി​ന്ന്​ 70 ല​ക്ഷം ത​ട്ടി മു​ങ്ങി​യ മു​ൻ കോ​ൺ​ഗ്ര​സ് നേ​താ​വ് മൈ​സൂ​രു​വി​ൽ പി​ടി​യി​ൽ

text_fields
bookmark_border
സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ൽനി​ന്ന്​ 70 ല​ക്ഷം ത​ട്ടി മു​ങ്ങി​യ മു​ൻ കോ​ൺ​ഗ്ര​സ് നേ​താ​വ് മൈ​സൂ​രു​വി​ൽ പി​ടി​യി​ൽ
cancel
camera_alt

സു​നീ​ർ

ചാ​വ​ക്കാ​ട്: സ്വ​കാ​ര്യ പ​ണ​മി​ട​പാ​ട് സ്ഥാ​പ​ന​ത്തി​ൽ നി​ന്ന്​ 70 ല​ക്ഷ​ത്തി​ല​ധി​കം രൂ​പ ത​ട്ടി​യെ​ടു​ത്ത് ഒ​ളി​വി​ൽ പോ​യ കോ​ൺ​ഗ്ര​സ് മു​ൻ പ്രാ​ദേ​ശി​ക നേ​താ​വ് പൊ​ലീ​സി​ന്റെ പി​ടി​യി​ലാ​യി. കോ​ൺ​ഗ്ര​സ് വ​ട​ക്കേ​ക്കാ​ട് ബ്ലോ​ക്ക് മു​ൻ സെ​ക്ര​ട്ട​റി​യും അ​ക​ലാ​ട് ഇ​ട​ക്ക​ഴി​യൂ​ർ സ്വ​ദേ​ശി​യു​മാ​യ സു​നീ​ർ എ​ന്ന നൂ​റു​വി​നെ​യാ​ണ് ചാ​വ​ക്കാ​ട് പൊ​ലീ​സ് മൈ​സൂ​രി​ൽ നി​ന്ന് പി​ടി​കൂ​ടി​യ​ത്. പ​ണ​മി​ട​പാ​ട് സ്ഥാ​പ​ന​ത്തി​ൽ നി​ന്ന്​ 70,40,000 രൂ​പ ത​ട്ടി​യെ​ടു​ത്ത ശേ​ഷം ഒ​ളി​വി​ൽ പോ​വു​ക​യാ​യി​രു​ന്നു.

ത​ട്ടി​പ്പ് കേ​സി​ൽ പ്ര​തി​യാ​യ​തി​നെ തു​ട​ർ​ന്ന് ഇ​യാ​ളെ കോ​ൺ​ഗ്ര​സ് പാ​ർ​ട്ടി​യു​ടെ പ്രാ​ഥ​മി​ക അം​ഗ​ത്വ​ത്തി​ൽ നി​ന്ന് സ​സ്പെ​ൻ​ഡ് ചെ​യ്ത​താ​യി ഡി.​സി.​സി പ്ര​സി​ഡ​ന്റ് അ​റി​യി​ച്ചി​രു​ന്നു. തൃ​ശൂ​ർ സി​റ്റി പൊ​ലീ​സ് ക​മീ​ഷ​ണ​ർ ന​ഗു​ൽ രാ​ജേ​ന്ദ്ര ദേ​ശ്മു​ഖ്, ഗു​രു​വാ​യൂ​ർ എ.​സി.​പി സു​രേ​ന്ദ്ര​ൻ മ​ങ്ങാ​ട്ട് എ​ന്നി​വ​രു​ടെ നി​ർ​ദ്ദേ​ശ​പ്ര​കാ​രം ചാ​വ​ക്കാ​ട് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ എം.​കെ. ര​മേ​ഷി​ന്റെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​തി​യെ വ​ല​യി​ലാ​ക്കി​യ​ത്.

ചാ​വ​ക്കാ​ട് എ​സ്.​എ​ച്ച്.​ഒ പ്രീ​ത ബാ​ബു, എ​സ്.​ഐ സ​ജി​ത് കു​മാ​ർ, എ​സ്.​ഐ ജ​ലീ​ൽ, എ​സ്.​സി.​പി.​ഒ സ​ജീ​വ്, സി.​പി.​ഒ​മാ​രാ​യ അ​ജി​ത്ത് ലാ​ൽ, ര​ജി​ത്ത്, അ​നീ​ഷ് വി. ​നാ​ഥ്, ര​തീ​ഷ് കു​മാ​ർ, വി​ഷ്ണു, വി​ഷ്ണു പ്ര​സാ​ദ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് സൈ​ബ​ർ സെ​ൽ ഉ​ദ്യോ​ഗ​സ്ഥ​നാ​യ ഫീ​സ്റ്റോ​യു​ടെ സ​ഹാ​യ​ത്തോ​ടെ പ്ര​തി​യെ മൈ​സൂ​രി​ൽ നി​ന്ന് പി​ടി​കൂ​ടി​യ​ത്. നാ​ട്ടി​ലെ​ത്തി​ച്ച പ്ര​തി​യെ തെ​ളി​വെ​ടു​പ്പി​ന് ശേ​ഷം അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - congress leader arresyed in money scam
Next Story