ചിങ്ങനാത്ത് കടവ് പാലം അപ്രോച്ച് റോഡ് നിർമാണം;ആദ്യഘട്ട നഷ്ടപരിഹാര തുക വിതരണം ചെയ്തു
text_fieldsചിങ്ങനാത്ത് കടവ് പാലം അപ്രോച്ച് റോഡ് നിർമാണം ആദ്യഘട്ട നഷ്ടപരിഹാര തുക
വിതരണോദ്ഘാടനം എൻ.കെ. അക്ബർ എം.എൽ.എ നിർവഹിക്കുന്നു
ചാവക്കാട്: ചിങ്ങനാത്ത് കടവ് പാലം അപ്രോച്ച് റോഡ് നിർമാണത്തിനായി ഭൂമി ഏറ്റെടുക്കുന്നതിന്റെ ഭാഗമായി ആദ്യഘട്ട നഷ്ടപരിഹാര തുക വിതരണം ചെയ്തു. ആവശ്യമായ രേഖകൾ പൂർണമായി സമർപ്പിച്ച 12 ഭൂവുടമകൾക്കായി ആകെ 1,20,11,186 രൂപയാണ് വിതരണം ചെയ്തത്. ചാവക്കാട് നഗരസഭ ഹാളിൽ നടന്ന ചടങ്ങിൽ എൻ.കെ. അക്ബർ എം.എൽ.എ വിതരണോദ്ഘാടനം നിർവഹിച്ചു.
പദ്ധതിയുമായി ബന്ധപ്പെട്ട് 56 കക്ഷികൾക്കാണ് ഭൂമി വിട്ടുനൽകിയതിന് നഷ്ടപരിഹാരം ലഭിക്കേണ്ടത്. കിഫ്ബി പദ്ധതി പ്രകാരം നഷ്ടപരിഹാരം നൽകാൻ 11 കോടി രൂപ അക്വിസിഷൻ ഓഫിസറായ സ്പെഷൽ തഹസിൽദാർക്ക് ലഭ്യമാക്കിയിട്ടുണ്ട്. മുപ്പതിലധികം ആളുകൾ ഇതിനകം രേഖകൾ സമർപ്പിച്ചിട്ടുണ്ടെന്നും ഇവയുടെ പരിശോധന വേഗത്തിൽ പൂർത്തിയാക്കി മുഴുവൻ പേർക്കും ഉടൻ തുക വിതരണം ചെയ്യുമെന്നും റവന്യൂ ഉദ്യോഗസ്ഥർ അറിയിച്ചു.
നഗരസഭ ചെയർമാൻ എ.എച്ച്. അക്ബർ അധ്യക്ഷത വഹിച്ചു. നഗരസഭ വൈസ് ചെയർപേഴ്സൻ ബിൻസി സന്തോഷ്, ഡെപ്യൂട്ടി കലക്ടർ ടി.ബി. ബിന്ദു, സ്പെഷൽ തഹസിൽദാർ എം.എഫ്. ഗീവർ, കെ.ആർ.എഫ്.ബി എക്സിക്യൂട്ടിവ് എൻജിനീയർ സി.കെ. പ്രസാദ്, നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ കെ.എച്ച്. സലാം, യതീന്ദ്രദാസ്, രഞ്ജിത്ത് കുമാർ, സഫൂറ ബക്കർ, ലിഷ മാത്രംകോട്, കൗൺസിലർ കെ.എ. വിശ്വംഭരൻ തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

