ചാവക്കാട്: കോവിഡ് പ്രോട്ടോകാൾ പാലിച്ച് കുട്ടിസംഘത്തിെൻറ തെരഞ്ഞെടുപ്പ് പ്രചാരണം. പുന്നയൂർ പഞ്ചായത്തിലെ രണ്ടാം വാർഡ് എടക്കരയിൽ എൽ.ഡി.എഫ് സ്ഥാനാർഥി വിശ്വനാഥൻ മാസ്റ്റർക്ക് വേണ്ടി അഞ്ച് 'കുട്ടി സഖാക്ക'ളും ചാവക്കാട് നഗരസഭ മത്സരിക്കുന്ന പി.കെ. അക്ബറിെൻറ അഞ്ചു മക്കളുമാണ് പ്രചാരണത്തിലിറങ്ങിയിരിക്കുന്നത്. എടക്കരയിൽ കൊച്ചുപ്രകടനമായാണ് കുട്ടികൾ നീങ്ങിയത്.
മാസ്റ്റർക്ക് വോട്ട് ചെയ്യണമെന്നഭ്യർഥിച്ച് നീങ്ങുന്ന ഈ ചെറുസംഘം ചിഹ്നം പരിചയപ്പെടുത്തി വോട്ട് അഭ്യർഥിക്കുന്ന നോട്ടീസും നൽകിയാണ് ഇവരുടെ പ്രയാണം.
നഗരസഭ 10ാം വാര്‍ഡില്‍നിന്ന് മത്സരിക്കുന്ന യു.ഡി.എഫ് സ്വതന്ത്രന് അക്ബര്‍ പെലേമ്പാട്ടിന് വേണ്ടിയാണ് മക്കള്‍ പ്രചാരണത്തിന് ഇറങ്ങിയിരിക്കുന്നത്. മൂത്തമകന് ഇഹ്ജാസ് അഹമ്മദ് ജോലിത്തിരക്കിലെ ഒഴിവുകള്‍ ഉപയോഗപ്പെടുത്തിയും മറ്റു നാലുപേര്‍ വിദ്യാര്‍ഥികള്‍ ആയതിനാല്‍ തങ്ങളുടെ ഓണ്‍ലൈന്‍ ക്ലാസ് ഒഴിവുകള്‍ ഉപയോഗപ്പെടുത്തിയുമാണ് പ്രചാരണത്തിനിറങ്ങുന്നത്.