എം.ഡി.എം.എയും ഹഷീഷ് ഓയിലുമായി പിടിയിൽ
text_fieldsബിൻഷാദ്
ചാവക്കാട്: ഒരുമനയൂരിൽ രാസ ലഹരി വസ്തുക്കളുമായി യുവാവ് അറസ്റ്റിൽ. ഒരുമനയൂർ ഒറ്റത്തെങ്ങ് പുത്തൻപുരയിൽ ബിൻഷാദിനെയാണ് (32) ചാവക്കാട് എസ്.എച്ച്.ഒ വിപിൻ കെ. വേണുഗോപാലിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ഒറ്റത്തെങ്ങിലെ വീട്ടിൽ ലഹരി വസ്തുക്കൾ സൂക്ഷിച്ചിട്ടുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് പരിശോധന നടത്തിയത്. പരിശോധനയിൽ 4.30ഗ്രാം എം.ഡി.എം.എയും 2.30 ഗ്രാം ഹഷീഷ് ഓയിലും കണ്ടെടുത്തു.
എസ്.ഐമാരായ വിജിത്ത്, ബിജു, സീനിയർ സി.പി.ഒമാരായ സൗദാമിനി, ഹംദ്, സന്ദീപ് സി.പി.ഒമാരായ ജയകൃഷ്ണൻ, പ്രദീപ്, നസൽ, രൺധീപ് എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്ത സംഘത്തിലുണ്ടായിരുന്നത്. ചാവക്കാട് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

