Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightChavakkadchevron_rightആളില്ലാത്ത വീടുകൾ...

ആളില്ലാത്ത വീടുകൾ കുത്തിത്തുറന്ന് മോഷണം

text_fields
bookmark_border
burglary
cancel
camera_alt

representational image

ചാ​വ​ക്കാ​ട്: അ​ക​ലാ​ട് ആ​ൾ താ​മ​സ​മി​ല്ലാ​ത്ത വീ​ടു​ക​ൾ കു​ത്തി​ത്തു​റ​ന്ന് മോ​ഷ​ണം. മ​ന്ദ​ലാം​കു​ന്ന് എ​ട​യൂ​ർ ചെ​റു​തോ​ട്ടു​പു​റ​ത്ത് മു​ജീ​ബ് റ​ഹ്മാ​ൻ, സ​മീ​പ​ത്തെ ബ​ദ​ർ​പ​ള്ളി പു​തു​വീ​ട്ടി​ൽ ഹം​സ​യു​ടെ മ​ക​ൻ ഫാ​യി​സ് എ​ന്നി​വ​രു​ടെ വീ​ട്ടു​ക​ളി​ലാ​ണ് സം​ഭ​വം. ശ​നി​യാ​ഴ്ച രാ​വി​ലെ​യാ​ണ് മോ​ഷ​ണ വി​വ​രം അ​റി​യു​ന്ന​ത്. മു​ജീ​ബി​ന്റെ ഭാ​ര്യ​യും മ​ക്ക​ളു​മാ​ണ് വീ​ട്ടി​ൽ താ​മ​സി​ച്ചി​രു​ന്ന​ത്.

ര​ണ്ട് ദി​വ​സം മു​മ്പാ​ണ് ഭാ​ര്യ സ്വ​ന്തം വീ​ട്ടി​ലേ​ക്ക് പോ​യ​ത്. ശ​നി​യാ​ഴ്ച രാ​വി​ലെ അ​യ​ൽ​വാ​സി ന​ട​ക്കാ​ൻ ഇ​റ​ങ്ങി​യ​പ്പോ​ൾ മു​ൻ​വാ​തി​ൽ തു​റ​ന്നു​കി​ട​ക്കു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പെ​ട്ട​പ്പോ​ഴാ​ണ് മോ​ഷ​ണ വി​വ​രം അ​റി​യു​ന്ന​ത്. വാ​തി​ലി​ന്റെ പൂ​ട്ട് പൊ​ളി​ച്ചാ​ണ് മോ​ഷ്ടാ​വ് അ​ക​ത്തു​ക​യ​റി​യ​ത്.

മു​റി​ക​ളി​ലെ അ​ല​മാ​ര​ക​ളു​ടെ പൂ​ട്ട് പൊ​ളി​ച്ച് വ​സ്ത്ര​ങ്ങ​ൾ വാ​രി വ​ലി​ച്ചി​ട്ട നി​ല​യി​ലാ​ണ്. കു​ട്ടി​ക​ൾ കാ​ശ് സ്വ​രൂ​പി​ച്ച ര​ണ്ട് പാ​​ത്ര​ങ്ങ​ൾ പൊ​ളി​ച്ച് അ​തി​ലു​ണ്ടാ​യി​രു​ന്ന പ​ണം മോ​ഷ്ടി​ച്ചി​ട്ടു​ണ്ട്. ഇ​തി​ൽ 12,000 ത്തോ​ളം രൂ​പ ഉ​ള്ള​താ​യി വീ​ട്ടു​കാ​ർ പ​റ​ഞ്ഞു.

മു​ജീ​ബി​ന്റെ വീ​ടി​ന് 500 മീ​റ്റ​ർ അ​ക​ലെ​യാ​ണ് മോ​ഷ​ണം ന​ട​ന്ന പു​തു​വീ​ട്ടി​ൽ ഫാ​യി​സി​ന്റെ വീ​ട്. ഫാ​യി​സും കു​ടും​ബ​വും വി​ദേ​ശ​ത്താ​ണ്. ഫാ​യി​സി​ന്റെ സ​ഹോ​ദ​രി ശ​നി​യാ​ഴ്ച രാ​വി​ലെ വീ​ട്ടി​ലെ​ത്തി​യ​പ്പോ​ഴാ​ണ് മോ​ഷ​ണ വി​വ​രം അ​റി​യു​ന്ന​ത്.

മു​ൻ​വ​ശ​ത്തെ വാ​തി​ലി​ന്റെ പൂ​ട്ടും നി​രീ​ക്ഷ​ണ കാ​മ​റ​യും ത​ക​ർ​ത്ത നി​ല​യി​ലാ​ണ്. അ​ല​മാ​ര​യി​ൽ ഉ​ണ്ടാ​യി​രു​ന്ന പ​ണം ന​ഷ്ട​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​വ​രം. വ​ട​ക്കേ​ക്കാ​ട് അ​ഡീ​ഷ​ന​ൽ എ​സ്.​ഐ ജ​ലീ​ലി​ന്റെ നേ​തൃ​ത്വ​ത്തി​ൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:burglaryHouse burglaryBurglary case
News Summary - Burglary of unoccupied houses
Next Story