Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightChavakkadchevron_rightസ്കൂൾ...

സ്കൂൾ ലൈ​ബ്ര​റി​ക​ൾ​ക്ക് പു​സ്ത​ക​ങ്ങ​ൾ ന​ൽ​കി

text_fields
bookmark_border
സ്കൂൾ ലൈ​ബ്ര​റി​ക​ൾ​ക്ക് പു​സ്ത​ക​ങ്ങ​ൾ ന​ൽ​കി
cancel

ചാ​വ​ക്കാ​ട്: നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ വി​വി​ധ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ലൈ​ബ്ര​റി​ക​ൾ​ക്കു​ള്ള പു​സ്ത​ക​ങ്ങ​ൾ എ​ൻ.​കെ. അ​ക്ബ​ർ എം.​എ​ൽ.​എ വി​ത​ര​ണം ചെ​യ്തു. എം.​എ​ൽ.​എ​യു​ടെ പ്രാ​ദേ​ശി​ക വി​ക​സ​ന ഫ​ണ്ടി​ൽ​നി​ന്ന് മൂ​ന്ന് ല​ക്ഷം രൂ​പ വി​നി​യോ​ഗി​ച്ച് വാ​ങ്ങി​യ പു​സ്ത​ക​ങ്ങ​ൾ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ 14 ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ലൈ​ബ്ര​റി​ക​ൾ​ക്കാ​ണ് വി​ത​ര​ണം ചെ​യ്ത​ത്.

ചാ​വ​ക്കാ​ട് ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൻ ഷീ​ജ പ്ര​ശാ​ന്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ച​ല​ച്ചി​​ത്ര​ഗാ​ന​ര​ച​യി​താ​വ് ബി.​കെ. ഹ​രി​നാ​രാ​യ​ണ​ൻ മു​ഖ്യാ​ഥി​തി​യാ​യി. സം​സ്ഥാ​ന സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ൽ എ ​ഗ്രേ​ഡ് നേ​ടി​യ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ വി​ദ്യാ​ർ​ഥി​ക​ളെ ബി.​കെ. ഹ​രി​നാ​രാ​യ​ണ​ൻ ഉ​പ​ഹാ​രം ന​ൽ​കി അ​നു​മോ​ദി​ച്ചു. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി എ​ജു​ക്കേ​ഷ​ൻ ഡി.​ഡി കെ.​എ. വ​ഹീ​ദ റി​പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു.

ക​ട​പ്പു​റം പ​ഞ്ചാ​യ​ത്ത് ആ​ക്ടി​ങ് പ്ര​സി​ഡ​ന്റ് കാ​ഞ്ച​ന മൂ​ക്ക​ൻ, ന​ഗ​ര​സ​ഭ കൗ​ൺ​സി​ല​ർ ബേ​ബി ഫ്രാ​ൻ​സി​സ്, ചാ​വ​ക്കാ​ട് എ.​ഇ.​ഒ കെ.​ആ​ർ. ര​വീ​ന്ദ്ര​ൻ, സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ റോ​സ്ന ജേ​ക്ക​ബ്, ചാ​വ​ക്കാ​ട് താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ൺ​സി​ൽ പ്ര​സി​ഡ​ന്റ് കെ.​പി. വി​നോ​ദ്, സം​സ്ഥാ​ന ലൈ​ബ്ര​റി കൗ​ൺ​സി​ൽ അം​ഗം ടി.​ബി. ശാ​ലി​നി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BK Harinarayananschool libraries
News Summary - Books were given to school libraries
Next Story