Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightChavakkadchevron_rightബ്ലാ​ങ്ങാ​ട്...

ബ്ലാ​ങ്ങാ​ട് ക​ട​പ്പു​റ​ത്ത് വ​ഞ്ചി​ക​ൾ​ക്ക്​ തീ​പി​ടി​ച്ചു

text_fields
bookmark_border
ബ്ലാ​ങ്ങാ​ട് ക​ട​പ്പു​റ​ത്ത് വ​ഞ്ചി​ക​ൾ​ക്ക്​ തീ​പി​ടി​ച്ചു
cancel
camera_alt

ചാ​വ​ക്കാ​ട് ബ്ലാ​ങ്ങാ​ട് ക​ട​പ്പു​റ​ത്ത് വ​ഞ്ചി​ക​ൾ​ക്ക് തീ​പി​ടി​ച്ച​പ്പോ​ൾ

ചാ​വ​ക്കാ​ട്: ബ്ലാ​ങ്ങാ​ട് ക​ട​പ്പു​റ​ത്ത് ക​യ​റ്റി​വെ​ച്ച വ​ഞ്ചി​ക​ൾ തീ​പി​ടി​ച്ചു. ബ്ലാ​ങ്ങാ​ട് ഹ​ലു​വ ക​മ്പ​നി​ക്ക് പ​ടി​ഞ്ഞാ​റ് ഭാ​ഗ​ത്ത് ക​യ​റ്റി​വെ​ച്ച ആ​ലു​ങ്ങ​ൽ സൂ​ര​ജി​ന്റെ ഓ​ട​ക്കു​ഴ​ൽ എ​ന്ന വ​ള്ള​വും മ​റ്റൊ​രു വ​ള​വു​മാ​ണ് ക​ത്തി​യ​ത്. ബു​ധ​നാ​ഴ്ച ഉ​ച്ച​ക്ക് 2.20നാ​ണ് സം​ഭ​വം. സ​മീ​പ​ത്തെ കാ​ട്ടു​പു​ല്ല് ക​ത്തി​യ തീ​യാ​ണ് പ​ട​ർ​ന്ന് വ​ഞ്ചി​ക​ളി​ലെ​ത്തി​യ​ത്.

നാ​ട്ടു​കാ​രു​ടെ​യും ഗു​രു​വാ​യൂ​ർ അ​ഗ്നി​ശ​മ​ന​സേ​ന, മു​ന​ക്ക​ക്ക​ട​വ് തീ​ര പൊ​ലീ​സ് എ​ന്നി​വ​രു​ടെ​യും തീ​വ്ര​ശ്ര​മ​ത്തി​നൊ​ടു​വി​ലാ​ണ് തീ ​നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി​യ​ത്. ര​ണ്ടു വ​ള്ള​ങ്ങ​ളും വ​ല​ക​ളും ക​ത്തി ന​ശി​ച്ചു. തീ​ര​ത്ത് വ​ഞ്ചി​ക​ൾ ക​യ​റ്റു​ന്ന ട്ര​ക്കും മ​റ്റു​വ​ഞ്ചി​ക​ളും മാ​റ്റി​യി​ട്ട​തി​നാ​ൽ കൂ​ടു​ത​ൽ നാ​ശ​ന​ഷ്ട​ങ്ങ​ൾ ഒ​ഴി​വാ​യി. ഈ ​വ​ർ​ഷം ഇ​ത് ര​ണ്ടാം ത​വ​ണ​യാ​ണ് ഇ​വി​ടെ വ​ണ്ടി​ക​ൾ ക​ത്തു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BoatsThrissur NewsFireBlangad Port
News Summary - Boats-Fire-Blangad-Port
Next Story