Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightChavakkadchevron_rightവള്ളം മറിഞ്ഞ്...

വള്ളം മറിഞ്ഞ് ​രണ്ടുപേർക്ക് പരിക്ക്

text_fields
bookmark_border
വള്ളം മറിഞ്ഞ് ​രണ്ടുപേർക്ക് പരിക്ക്
cancel

ചാ​വ​ക്കാ​ട്: ക​ട​ലി​ൽ മ​ത്സ്യ​ബ​ന്ധ​നം ക​ഴി​ഞ്ഞ് മ​ട​ങ്ങു​ന്ന​തി​നി​ടെ തി​ര​യി​ൽ​പ്പെ​ട്ട് വ​ള്ളം മ​റി​ഞ്ഞ്​ ര​ണ്ടു​പേ​ർ​ക്ക് പ​രി​ക്ക്. വ​ള്ള​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന മൂ​ന്ന് എ​ൻ​ജി​ൻ, വ​ല എ​ന്നി​വ ന​ഷ്​​ട​പ്പെ​ട്ടു. വ​ള്ള​ത്തി​നും കേ​ടു​പാ​ടു​ണ്ടാ​യി. പ​ത്ത് ല​ക്ഷ​ത്തോ​ളം രൂ​പ​യു​ടെ ന​ഷ്​​ട​മാ​ണ് ക​ണ​ക്കാ​ക്കു​ന്ന​ത്.

ക​ട​പ്പു​റം അ​ഞ്ച​ങ്ങാ​ടി വ​ള​വി​ന്​ പ​ടി​ഞ്ഞാ​റ് ഭാ​ഗ​ത്ത് തി​ങ്ക​ളാ​ഴ്ച നാ​ലോ​ടെ​യാ​ണ് അ​പ​ക​ടം. എ​ട​ക്ക​ഴി​യൂ​ർ സ​ക്ക​റി​യ​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ദു​ൽ​ഫു​ഖ​ർ എ​ന്ന വ​ലി​യ വ​ള്ള​മാ​ണ് മ​റി​ഞ്ഞ​ത്. തി​രു​വ​ത്ര കോ​ട്ട​പ്പു​റം കു​ഞ്ഞീ​ര​ക​ത്ത് വീ​ട്ടി​ൽ മ​നോ​ജ് (45), എ​ട​ക്ക​ഴി​യൂ​ർ പ​ഞ്ച​വ​ടി​യി​ൽ താ​മ​സി​ക്കു​ന്ന വെ​ളി​യ​ങ്കോ​ട് സ്വ​ദേ​ശി ച​ങ്ങ​നാ​ശ്ശേ​രി വീ​ട്ടി​ൽ ബാ​ദു​ഷ (35) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​വ​രെ ടോ​ട്ട​ൽ കെ​യ​ർ ആം​ബു​ല​ൻ​സ് പ്ര​വ​ർ​ത്ത​ക​ർ എ​ങ്ങ​ണ്ടി​യൂ​ർ എം.​ഐ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പി​ന്നീ​ട് ചാ​വ​ക്കാ​ട് ഹ​യാ​ത്ത് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

പ​രി​ക്കേ​റ്റ​വ​രെ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി യൂ​നി​യ​ൻ (സി.​ഐ.​ടി.​യു) നേ​താ​ക്ക​ളാ​യ കെ.​എം. അ​ലി, ടി.​എം. ഹ​നീ​ഫ, പി.​പി. നാ​രാ​യ​ണ​ൻ, കെ.​എ​ച്ച്. ഷാ​ഹു, പു​ന്ന​യൂ​ർ പ​ഞ്ചാ​യ​ത്ത് അം​ഗം അ​റ​ഫാ​ത്ത്​ എ​ന്നി​വ​ർ സ​ന്ദ​ർ​ശി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Injuredboat overturned
News Summary - boat overturn; two injured
Next Story