ഓട്ടോ ഡ്രൈവർക്ക് കുത്തേറ്റു; യാത്രികനും പരിക്ക്
text_fieldsrepresentational image
ചാവക്കാട്: അകലാട് നാലാംകല്ലിൽ യാത്രക്കാരനുമായുള്ള തർക്കത്തെ തുടർന്ന് ഓട്ടോ ഡ്രൈവർക്ക് കുത്തേറ്റു. ഡ്രൈവർ എടക്കഴിയൂർ കാജ കമ്പനി സ്വദേശി കൊളത്തിൽപറമ്പിൽ ഇസ്മായിലിനാണ് കുത്തേറ്റത്. യാത്രികൻ അകലാട് സ്വദേശി അബ്ദുൽ ഖാദറിനും പരിക്കേറ്റു.
അകലാട് നാലാംകല്ല് പൊന്നോത്തുമ്പടി റോഡിലെ ബേക്കറിക്ക് മുന്നിൽ ബുധനാഴ്ച രാത്രി 7.45ഓടെയാണ് സംഭവം. ഇസ്മായിലിന്റെ ഓട്ടോറിക്ഷ വാടകക്ക് വിളിച്ചാണ് അബ്ദുൽ ഖാദർ ഇവിടെയെത്തിയത്. തുടർന്ന് ഇരുവരും വാക്കേറ്റമുണ്ടാവുകയും പരസ്പരം ഏറ്റുമുട്ടുകയുമായിരുന്നു.
നെഞ്ചിന് കുത്തേറ്റ ഇസ്മായിലെ കോട്ടപ്പുറം ലാസിയോ ആംബുലൻസ് പ്രവർത്തകർ തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിലെത്തിച്ചു. തലക്ക് സാരമായി പരിക്കേറ്റ അബ്ദുൽ ഖാദറിനെ മണത്തല ചാവക്കാട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വടക്കേകാട് എച്ച്.എസ്.ഒ ആശുപത്രിയിൽ എത്തി മൊഴിയെടുത്തു.