Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightChavakkadchevron_rightപ്രായപൂർത്തിയാകാത്ത...

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം: കടയുടമ അറസ്​റ്റിൽ

text_fields
bookmark_border
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം: കടയുടമ അറസ്​റ്റിൽ
cancel

ചാവക്കാട്: തിരുവത്രയിൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച സ്​റ്റേഷനറി കടയുടമ അറസ്​റ്റിൽ. തിരുവത്ര ആനത്തലമുക്ക് ബീച്ചിൽ കോറമ്പത്തേയിൽ വീട്ടിൽ അലിയെയാണ് (52) ചാവക്കാട് പൊലീസ് പോക്സോ വകുപ്പ് പ്രകാരം അറസ്​റ്റ്​ ചെയ്തത്.

കടയിൽനിന്ന് സാധനങ്ങൾ വാങ്ങാനെത്തിയ പെൺകുട്ടിയെയാണ് ഇയാൾ പീഡിപ്പിക്കാൻ ശ്രമിച്ചത്. ബഹളംവെച്ച് പുറത്തേക്കോടിയ പെൺകുട്ടി വിവരം വീട്ടുകാരെ അറിയിച്ചു. ചാവക്കാട് പൊലീസിൽ പരാതി നൽകിയതോടെ സ്ഥലത്തെത്തി പ്രതിയെ കസ്​റ്റഡിയിലെടുക്കുകയായിരുന്നു.

എസ്.ഐമാരായ യു.കെ. ഷാജഹാൻ, കെ.പി. ആനന്ദ്, വിൽസൺ ചെറിയാൻ, ഒ.പി. അനിൽകുമാർ എന്നിവരുടെ നേതൃത്വത്തിൽ സി.പി.ഒമാരായ അനീഷ് നാഥ്, നവാബ്, വനിത സി.പി.ഒ ഷൗജത്ത് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്​റ്റ്​ ചെയ്തത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MolestAttempt to molestShopkeeper arrested
Next Story