ദേശീയപാതയിൽ രണ്ടിടത്ത് അപകടം; അഞ്ചുപേർക്ക് പരിക്ക്
text_fieldsദേശീയപാത മണത്തലയിൽ അപകടത്തിൽപെട്ട കാറുകൾ
ചാവക്കാട്: ദേശീയപാതയിൽ രണ്ടിടത്തുണ്ടായ വാഹനാപകടത്തിൽ അഞ്ചുപേർക്ക് പരിക്കേറ്റു. ഞായറാഴ്ച 11ഓടെ മണത്തല കാണംകോട്ട് സ്കൂളിനുസമീപം കാറുകൾ കൂട്ടിയിടിച്ചും ഉച്ചക്ക് 12.30ഓടെ എടക്കഴിയൂർ ആറാംകല്ലിൽ കാറും ഓട്ടോയും കൂട്ടിയിടിച്ചുമാണ് അപകടം. മണത്തലയിൽ കാറുകൾ കൂട്ടിയിടിച്ച് തിരുവത്ര കറുത്തേടത് രഘു (47), പുത്തൻകടപ്പുറം സ്വദേശികളായ തെക്കൻ കോയ (72), കൊട്ടിലിങ്ങൽ ജംഷീർ (28), പാലപ്പെട്ടി മുബഷിർ (28) എന്നിവർക്കാണ് പരിക്കേറ്റത്.
എടക്കഴിയൂർ ആറാംകല്ലിൽ കാറുമായി കൂട്ടിയിടിച്ച് ഓട്ടോ മറിഞ്ഞ് ഡ്രൈവർ മലപ്പുറം പരപ്പനങ്ങാടി പൂച്ചക്കുന്നക്കൽ അബ്ദുല്ലക്കാണ് (34) പരിക്കേറ്റത്. പരിക്കറ്റവരെ കോട്ടപ്പുറം ലാസിയോ ആംബുലൻസ് പ്രവർത്തകർ ചാവക്കാട് സ്വകാര്യ ആശുപത്രിയിലെത്തിച്ചു. രഘുവിനെ വിദഗ്ധ ചികിത്സക്കായി തൃശൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

