Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightChavakkadchevron_rightമാട്ടുമ്മലിൽ പൈപ്പ്...

മാട്ടുമ്മലിൽ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു; നൂറുകണക്കിന് കുടുംബങ്ങൾദുരിതത്തിൽ

text_fields
bookmark_border
മാട്ടുമ്മലിൽ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു; നൂറുകണക്കിന് കുടുംബങ്ങൾദുരിതത്തിൽ
cancel
camera_alt

മാ​ട്ടു​മ്മ​ലി​ൽ പ്ര​ധാ​ന കു​ടി​വെ​ള്ള പൈ​പ്പ് പൊ​ട്ടി ശു​ദ്ധ​ജ​ലം പാ​ഴാ​കു​ന്ന​തി​ന് അ​ടി​യ​ന്ത​ര പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് എ​സ്.​ഡി.​പി.​ഐ പ​രാ​തി ന​ൽ​കു​ന്നു

ചാ​വ​ക്കാ​ട്: ക​ട​പ്പു​റം പ​ഞ്ചാ​യ​ത്തി​ലെ ആ​റാം വാ​ർ​ഡ് മാ​ട്ടു​മ്മ​ലി​ൽ പ്ര​ധാ​ന കു​ടി​വെ​ള്ള പൈ​പ്പ് പൊ​ട്ടി ശു​ദ്ധ​ജ​ലം പാ​ഴാ​കു​ന്ന​തി​ന് അ​ടി​യ​ന്ത​ര പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഗു​രു​വാ​യൂ​ർ എം.​എ​ൽ.​എ എ​ൻ.​കെ. അ​ക്ബ​റി​നും ബ​ന്ധ​പ്പെ​ട്ട വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും നി​വേ​ദ​നം ന​ൽ​കി. ​ക​ഴി​ഞ്ഞ ഏ​താ​നും ദി​വ​സ​ങ്ങ​ളാ​യി പൈ​പ്പ് പൊ​ട്ടി റോ​ഡി​ലൂ​ടെ ശു​ദ്ധ​ജ​ലം ഒ​ഴു​കി​പ്പോ​കു​ക​യാ​ണ്. ഇ​തോ​ടെ പ്ര​ദേ​ശ​ത്തെ നൂ​റു​ക​ണ​ക്കി​ന് കു​ടും​ബ​ങ്ങ​ൾ കു​ടി​വെ​ള്ളം ല​ഭി​ക്കാ​തെ ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ലാ​യി. വീ​ടു​ക​ളി​ലെ ദൈ​നം​ദി​ന ആ​വ​ശ്യ​ങ്ങ​ൾ​ക്ക് പോ​ലും വെ​ള്ള​മി​ല്ലാ​ത്ത അ​വ​സ്ഥ​യാ​ണു​ള്ള​ത്. പൈ​പ്പ് അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തു​ന്ന​തി​നെ ചൊ​ല്ലി വാ​ട്ട​ർ അ​തോ​റി​റ്റി​യും പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പും ത​മ്മി​ൽ നി​ല​നി​ൽ​ക്കു​ന്ന ത​ർ​ക്ക​മാ​ണ് പ​രി​ഹാ​ര​ത്തി​ന് ത​ട​സ്സ​മാ​കു​ന്ന​ത്. ​പ്ര​ശ്ന​ത്തി​ൽ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ചാ​വ​ക്കാ​ട് പി.​ഡ​ബ്ല്യു.​ഡി അ​സി​സ്റ്റ​ന്റ് എ​ൻ​ജി​നീ​യ​ർ​ക്കും ഗു​രു​വാ​യൂ​ർ വാ​ട്ട​ർ അ​തോ​റി​റ്റി അ​സി​സ്റ്റ​ന്റ് എ​ൻ​ജി​നീ​യ​ർ​ക്കും പ​രാ​തി സ​മ​ർ​പ്പി​ച്ചു. വ​കു​പ്പു​ക​ൾ ത​മ്മി​ലു​ള്ള ഉ​ത്ത​ര​വാ​ദി​ത്ത ത​ർ​ക്കം കാ​ര​ണം ജ​ന​ങ്ങ​ളു​ടെ കു​ടി​വെ​ള്ളം മു​ട്ടി​ക്കു​ന്ന​ത് അം​ഗീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്ന് നി​വേ​ദ​ക സം​ഘം വ്യ​ക്ത​മാ​ക്കി.

എ​സ്‌.​ഡി.​പി.​ഐ ക​ട​പ്പു​റം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് മു​നീ​ർ അ​മ്പ​ല​ത്ത്, ട്ര​ഷ​റ​ർ ജാ​ഫ​ർ വി.​എ, ക​റു​ക​മാ​ട് ബ്രാ​ഞ്ച് പ്ര​സി​ഡ​ന്റ് ആ​ഷി​ഫ് മാ​ട്ടു​മ്മ​ൽ, പി.​എ​സ്. അ​ൻ​ഷാ​ദ് എ​ന്നി​വ​രാ​ണ് എം.​എ​ൽ.​എ​യെ​യും എ​ൻ​ജി​നീ​യ​ർ​മാ​രെ​യും ക​ണ്ട് നി​വേ​ദ​നം ന​ൽ​കി​യ​ത്. വി​ഷ​യ​ത്തി​ൽ വ​കു​പ്പു​ക​ളെ ഏ​കോ​പി​പ്പി​ച്ച് അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് എം.​എ​ൽ.​എ ഉ​റ​പ്പു​ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pipe burstdrinking water wastedMattummal
News Summary - A pipe burst in Mattummal, causing drinking water to be wasted; hundreds of families in distress
Next Story